ബഹ്‌റൈനില്‍ റിപ്പബ്ലിക് ദിന സംഗമം നടത്തി

Update: 2022-01-31 13:14 GMT
Advertising

ഇന്ത്യയുടെ 73 ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിച്ചു. ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ. ബാബുരാമചന്ദ്രന്‍ സംഗമം ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവും സ്വാതന്ത്ര്യവും മതേതരത്വവും നാനാത്വത്തില്‍ ഏകത്വവുമാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും ഇത് നിലനിര്‍ത്താന്‍ ഓരോ ഇന്ത്യക്കാരന്റെ ബാധ്യതയാണെന്ന് അദ്ദേഹം ഉണര്‍ത്തുകയും ചെയ്തു. പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി അധ്യക്ഷത വഹിച്ച പരിപാടിയില്‍ യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലീം വിഷയാവതരണം നടത്തി.

ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ മേനോന്‍, ഐ.വി.സി.സി പ്രസിഡന്റ് ജിതിന്‍ പരിയാരം, കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ കൊല്ലം, സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബദ്‌റുദ്ദീന്‍ പൂവാര്‍, പടവ് കുടുംബവേദി പ്രസിഡന്റ് മുസ്തഫ സുനില്‍, സാമൂഹിക പ്രവര്‍ത്തകരായ സേവി മാത്തുണ്ണി, ചെമ്പന്‍ ജലാല്‍, എബ്രഹാം ജോണ്‍, കെ.ടി സലീം, ഷാജി കാര്‍ത്തികേയന്‍, സല്‍മാനുല്‍ ഫാരിസ്എന്നിവര്‍ സംസാരിച്ചു.

പി.വി രാധാകൃഷ്ണ പിള്ള, വര്‍ഗീസ് കാരക്കല്‍, അജി. പി ജോയ്, ഫസ്ലുല്‍ ഹഖ്, കമാല്‍ മുഹ്യുദ്ദീന്‍, അഡ്വ. മാധവന്‍ കല്ലത്ത്, അഡ്വ. ഉവൈസ്, അനു. വി കുറുപ്പ്, ആസാദ്, ജലീല്‍ മല്ലപ്പള്ളി, കാസിം പാടകത്തായില്‍, മജീദ് തണല്‍, അനീസ് വി.കെ, അബ്ദുറഹ്‌മാന്‍ അസീല്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഫ്രന്റ്‌സ് വൈസ് പ്രസിഡന്റ് സുബൈര്‍ എം.എം സ്വാഗതമാശംസിച്ച പരിപാടി എ.എം ഷാനവാസ് നിയന്ത്രിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News