ബഹ്റൈനിൽ ആരോഗ്യ സേവനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് വളരെ വലുതെന്ന് ഉപപ്രധാനമന്ത്രി
ബഹ്റൈനിൽ ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിൽ സ്വകാര്യ മേഖലയുടെ പങ്ക് വളരെ വലുതാണെന്ന് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. സായ ഏരിയയിൽ ആരംഭിച്ച ഹൈ കെയർ മെഡിക്കൽ സെന്‍റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2021 ലെ കണക്കനുസരിച്ച് രാജ്യത്ത് 400 ലധികം ആരോഗ്യ സേവന കേന്ദ്രങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സെന്‍ററുകൾ എന്നിങ്ങനെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിൽസ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്.
സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലും കൂടുതൽ ആശുപത്രികളും ഹെൽത്ത് സെന്‍ററുകളും ഭാവിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഹൈകെയർ ഹെൽത്ത് സെന്‍റ എക്സിക്യുട്ടീവ് ചെയർമാൻ ഡോ. ഹിഷാം അബ്ദുൽ വഹാബ് അശ്ശൈഖും ആരോഗ്യ മേഖലയിലുള്ള പ്രമുഖരും ക്ഷണിക്കപ്പെട്ടവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.