ഗവേഷണ പ്രബന്ധം അവതരിപ്പിച്ചവരെ ആദരിച്ചു

Update: 2022-02-16 12:32 GMT
Advertising

സ്​റ്റാൻഫോർഡ്​ യൂണിവേഴ്​സിറ്റിയുടെ ഉന്നത പണ്ഡിത ശ്രേണിയിൽ സ്​ഥാനം ലഭിച്ച ബഹ്​റൈൻ യൂണിവേഴ്​സിറ്റി ലക്​ച്ചർമാരെ ആദരിച്ചു. യൂണിവേഴ്​സിറ്റിയിലെ സഖീർ കാമ്പസിൽ നടന്ന പരിപാടിയിൽ  ഡോ. ജവാഹിർ ബിൻത്​ ഷാഹീൻ അൽ മുദ്​ഹികി അധ്യാപകരെ ആദരിച്ചു.

അന്താരാഷ്​ട്ര തലത്തിൽ കൂടുതൽ ശ്രദ്ധേയരായ രണ്ട്​ ശതമാനം ഗവേഷണ പ്രബന്ധങ്ങളും ബഹ്​റൈനിൽ നിന്നാണ്​ അവതരിപ്പിച്ചിട്ടുള്ളത്​. വിജ്​ഞാന സപര്യക്ക്​ വേണ്ടി സമയം ചെലവഴിച്ച നാല്​ അധ്യാപകർ രാജ്യത്തിന്​ അഭിമാനകരമായ നേട്ടമാണ്​ കരസ്​ഥമാക്കിയതെന്ന്​ മുദ്​ഹികി വ്യക്​തമാക്കി.

ഗവേഷണങ്ങൾക്ക്​ ശക്​തമായ പിന്തുണയും പ്രോൽസഹനവുമാണ്​ ബഹ്​റൈൻ യൂണിവേഴ്​സിറ്റി നൽകുന്നത്​. വരും കാലങ്ങളിൽ കൂടുതൽ വൈജ്​ഞാനിക മികവ്​ ആർജ്ജിക്കാൻ യൂണിവേഴ്​സിറ്റിക്ക്​ സാധിക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News