തുർക്കി-സിറിയ ഭൂകമ്പം; സഹായ ഹസ്തവുമായി ബഹ്‌റൈനിൽ നിന്നുള്ള സംഘവും
Update: 2023-02-20 08:53 GMT
തുർക്കി, സിറിയ ഭൂകമ്പ ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി ബി.ഡി.എഫിന് കീഴിലെ റോയൽ ഗാർഡ് സംഘത്തിന്റെ പ്രവർത്തനം സജീവം. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുരുങ്ങിക്കിടക്കുന്ന മൃതശരീരങ്ങൾ കണ്ടെത്തുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിലാണ് സംഘം വ്യാപൃതമായിട്ടുള്ളത്.
വിയറ്റ്‌നാമിൽ നിന്നുള്ള റെസ്‌ക്യു സംഘത്തോടൊപ്പമാണ് റോയൽ ഗാർഡ് അംഗങ്ങൾ സഹകരിച്ച് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഒമ്പതോളം മൃതദേഹങ്ങളാണ് ഇവർ പുറത്തെടുത്തത്. ഉയർന്ന സാങ്കേതികത്തികവോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംഘം ഏർപ്പെട്ടിട്ടുള്ളത്. ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച ഹാതായ് മേഖലയിലാണ് ഇപ്പോൾ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളത്.