വാറ്റ്: റ്റീഷോപ് അടപ്പിച്ചു, ബഹ്‌റൈനില്‍ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനവിനെതിരെ മുന്നറിയിപ്പ്
100 ഫിൽസിന് വിൽപന നടത്തിയിരുന്ന കറക് ചായ 150 ഫിൽസായി വർധിപ്പിച്ചതിനെ തുടർന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം ഇടപെട്ട് കറക് റ്റീഷോപ് അടപ്പിച്ചു
Update: 2022-01-02 15:08 GMT
അടിസ്ഥാന ഭക്ഷ്യ സാധനങ്ങളുടെ വിലവർധനക്കെതിരെ ബഹ്‌റൈന്‍ വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നൽകി. വാറ്റ് 10 ശതമാനമാക്കിയ പശ്ചാത്തലത്തിൽ അതിന്‍റെ മറവിൽ അടിസ്ഥാന ഭക്ഷ്യ സാധനങ്ങളുടെ വില വർധിപ്പിക്കാതിരിക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ഇത് സംബന്ധിച്ച് പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ അക്കാര്യം ഇ-മെയിൽ വഴിയോ അല്ലെങ്കിൽ മന്ത്രാലയത്തിന്റെ ഹോട്ട് ലൈൻ നമ്പർ വഴിയോ നാഷണൽ കാൾ സെന്‍റർ വഴിയോ അറിയിക്കാവുന്നതാണ്.
അതേ സമയം, വാറ്റ് പത്ത് ശതമാനമായി വർധിപ്പിച്ചതിന്‍റെ മറവിൽ 100 ഫിൽസിന് വിൽപന നടത്തിയിരുന്ന കറക് ചായ 150 ഫിൽസായി വർധിപ്പിച്ചതിനെ തുടർന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം ഇടപെട്ട് കറക് റ്റീഷോപ് അടപ്പിച്ചു.