വാറ്റ് നിയമ ലംഘനം: ബഹ്റൈനിൽ രണ്ട് സ്ഥാപനങ്ങൾ കൂടി അടപ്പിച്ചു
Update: 2022-01-09 12:12 GMT
ബഹ്റൈനിൽ വാറ്റ് നിയമം ലംഘിച്ചതിനെ തുടർന്ന് രണ്ട് സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, നാഷണൽ റെവന്യൂ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് വാറ്റ് ശരിയായ രൂപത്തിൽ നടപ്പിൽ വരുത്താത്ത സ്ഥാപനങ്ങളെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം 75 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ 66 സ്ഥാപനങ്ങളിൽ നിയമ ലംഘനം കണ്ടെത്തിയിട്ടുണ്ട്. 10,000 ദിനാർ വശര പിഴയാണ് ഈടാക്കുക. ഇതിൽ രണ്ട് സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.