വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കൗൺസിലിന് ബഹറൈനിൽ തിരിതെളിഞ്ഞു

ശനിയാഴ്ച നടക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളിൽ പിന്നണി ഗായകൻ ബിജു നാരായണൻ, നടനും സംവിധായകനുമായ രമേശ് പിഷാരടി തുടങ്ങിയവർ അണിനിരക്കും

Update: 2022-06-23 19:21 GMT
Editor : afsal137 | By : Web Desk
Advertising

മനാമ: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസിന്റെ പതിമൂന്നാം സമ്മേളനത്തിന് ബഹറൈനിൽ തിരി തെളിഞ്ഞു. കേരള വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അടക്കം ആഗോള തലത്തിലെ നിരവധി പ്രൊവിൻസുകളിൽനിന്ന് നാനൂറോളം പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. ജോൺ ബ്രിട്ടാസ് എംപി, ഇ.ടി. മുഹമ്മദ് ബഷീർ എംപി തുടങ്ങിയവർ വരും ദിവസങ്ങളിൽ പങ്കെടുക്കും. മനാമയിലുള്ള റാഡിസൺ ബ്ലൂ ഹോട്ടലിൽ വൈകിട്ട് ആറിനായിരുന്നു പരിപാടി.

ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ ട്രഷറർ തോമസ് അറമ്പൻകുടി, ഗ്ലോബൽ വൈസ് പ്രസിഡന്റ് പി.സി. മാത്യു തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. ഡബ്ല്യുഎംസി ബഹറൈൻ പ്രോവിൻസാണ് പതിമൂന്നാം സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. സമ്മേളനത്തിന്റെ രജിസ്ട്രേഷൻ 23 വ്യാഴാഴ്ച ആരംഭിച്ചു. ഹോട്ടൽ റാഡിസൺ ബ്ലൂവിലെ സമ്മേളന വേദിക്ക് ഡബ്ല്യുഎംസി മുൻ ഗ്ലോബൽ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ പേരാണ് നൽകിയിരിക്കുന്നത്.

ഇന്നു തുടങ്ങിയ സമ്മേളനം ഞായറാഴ്ച ഉച്ചയോടെയാണ് സമാപിക്കുക. ശനിയാഴ്ച നടക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളിൽ പിന്നണി ഗായകൻ ബിജു നാരായണൻ, നടനും സംവിധായകനുമായ രമേശ് പിഷാരടി തുടങ്ങിയവർ അണിനിരക്കും. നിരവധി കലാകാരൻമാർ പങ്കെടുക്കുന്ന കലാസന്ധ്യയും സമാപന സമ്മേളനത്തിൽ അരങ്ങേറും. കോൺഫ്രൻസ് ചെയർമാനും മിഡിൽ ഈസ്റ്റ് റീജിയൺ ചെയർമാനുമായ രാധാകൃഷ്ണൻ തെരുവത്ത്, ജനറൽ കൺവീനറും ബഹറൈൻ പ്രൊവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ, ജനറൽ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡന്റ് ഹരീഷ് നായർ, ട്രഷറർ ജിജോ ബേബി, ബഹറൈൻ പ്രൊവിൻസ് ചെയർമാൻ ബാബു കുഞ്ഞി രാമൻ, കോൺഫറൻസ് പെട്രോൺ ഡോ.പി.വി.ചെറിയാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News