ഫലസ്തീൻ പ്രസിഡന്‍റിന്‍റെ മകൻ ബഹ്റൈനിൽ; യാസിർ മഹ്മൂദ് അബ്ബാസിനെ രാജാവ് സ്വീകരിച്ചു

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കണമെന്ന് ബഹ്റൈൻ

Update: 2024-02-01 19:32 GMT
Editor : Shaheer | By : Web Desk
Advertising

മനാമ: ഫലസ്തീൻ പ്രശ്നത്തിന് ശാശ്വതവും നീതിയുക്തവുമായ പരിഹാരമാണ് ബഹ്റൈൻ മുന്നോട്ടുവെക്കുന്നതെന്ന് ബഹ്റൈൻ രാജാവ്. ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിന്റെ മകൻ യാസിർ മഹ്മൂദ് അബ്ബാസിനെ രാജാവ് സ്വീകരിച്ചു.

യാസിർ മഹ്മൂദ് അബ്ബാസിനു ബഹ്റൈനിൽ ഊഷ്മളമായ സ്വീകരണമാണു ലഭിച്ചത്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പിതാവ് മഹ്മൂദ് അബ്ബാസിന്‍റെ അഭിവാദ്യങ്ങൾ അദ്ദേഹം അറിയിച്ചു. ഫലസ്തീനികളുടെ അവകാശങ്ങൾ പൂർണമായും വകവെച്ച് കൊടുക്കണമെന്നും കിഴക്കൻ ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കണമെന്നുമാണു ബഹ്റൈനിൻറെ നിലപാടെന്ന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പറഞ്ഞു.

Full View

1967ലെ അതിർത്തികൾക്കനുസരിച്ച് ഫലസ്തീൻ ഭൂമി ലഭ്യമാക്കണമെന്നുമാണ് ബഹ്റൈന്റെ കാഴ്ചപ്പാടെന്നും ഹമദ് രാജാവ് വ്യക്തമാക്കി. ഫലസ്തീൻ ജനതക്ക് ബഹ്റൈൻ ഭരണാധികാരികളും ജനങ്ങളും നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്കും സഹായത്തിനും യാസിർ മഹ്മൂദ് പ്രത്യേകം നന്ദി അറിയിച്ചു.

Summary: Sheikh Hamad bin Isa Al Khalifa, King of Bahrain, says the country is pushing for a permanent and just solution to the Palestinian issue

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News