ഒയാസിസ് ഇൻറർനാഷനൽ സ്കൂളിൽ കരിയർ ഗൈഡൻസ് ഫെസ്റ്റ് അരങ്ങേറി
ഇന്ത്യക്കകത്തും പുറത്തുമായി നിരവധി പഠന കോഴ്‌സുകൾ പുതു തലമുറക്ക് പരിചയപ്പെടുത്തുകയെന്നതും കരിയർ ഗൈഡൻസ് ഫെസ്റ്റിൻറെ ലക്ഷ്യമായിരുന്നു
ദുബൈ: ഉപരിപഠന-തൊഴിൽ മേഖലകളിൽ കുട്ടികൾക്ക് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അൽഐൻ ഒയാസിസ് ഇന്റർനാഷണൽ സ്കൂളിൽ കരിയർഗൈഡൻസ് ഫെസ്റ്റ് നടന്നു. യു.എ.ഇയിലെ വിവിധ സർവകലാശാലകളുമായി ചേർന്നായിരുന്നു മേള.
ഡോ: വി. എസ് . ഗോപാൽ ചെയർമാനായുള്ള അഹല്യഗ്രൂപ്പ് ഓഫ്ഇൻസ്റ്റിറ്റ്യൂഷൻറ യു.എ.ഇയിലെ ആദ്യ സ്‌കൂൾ സംരംഭം കൂടിയാണ് അൽഐൻ ഒയാസിസ് സ്‌കൂൾ. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി പഠന കോഴ്‌സുകൾ പുതു തലമുറക്ക് പരിചയപ്പെടുത്തുകയെന്നതും കരിയർ ഗൈഡൻസ് ഫെസ്റ്റിൻറെ ലക്ഷ്യമായിരുന്നു.
അമേരിക്കൻ യൂണിവേഴ്സിറ്റി ഷാർജ, അമേരിക്കൻ യൂണിവേഴ്സിറ്റി റാസ് അൽ ഖൈമ, കിങ്‌സ് എഡ്യൂക്കേഷൻ ,മർഡോക്യൂണിവേഴ്സിറ്റി ദുബൈ ഉൾപ്പെടെ നിരവധി സർവകലാശാലകൾ ഫെസ്റ്റിൽ ഭാഗവാക്കായി. ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളെ ഓർമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ സി.കെ.എ മനാഫ് പറഞ്ഞു.
സ്റ്റുഡൻറ്സ് ഇറ യുടെ മേൽനോട്ടത്തിൽ നടന്ന പരിപാടിക്ക് സ്കൂളിലെ വെൽ ബീയിഗ് ഡിപ്പാർട്ട്മെന്‍റ് നേതൃത്വംനൽകി. 10 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ പരിപാടികളിൽ സംബന്ധിച്ചു.