കോവിഡ് പ്രതിസന്ധി ഒഴിയുന്നു:ഗൾഫ് രാജ്യങ്ങളിൽ ഉണർവിന് സാധ്യത
സൗദി അറേബ്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളുടെയും സമ്പദ്ഘടന മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ
കോവിഡ് പ്രതിസന്ധികാലം പിന്നിടുമ്പോൾ എണ്ണയിതര മേഖലയിൽ ഗൾഫ് രാജ്യങ്ങൾ നേട്ടം കൊയ്യുമെന്ന് സാമ്പത്തിക വിദഗ്ധർ. സൗദി അറേബ്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളുടെയും സമ്പദ്ഘടന മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.. പ്രവാസികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങളും ഇതുവഴി ലഭിക്കുമെന്നാണ് വിലയിരുത്തൽ.
കോവിഡ് പ്രതിസന്ധി ഗൾഫ് രാജ്യങ്ങൾ അതിവേഗം മറികടക്കുന്നതായും അധികം വൈകാതെ ജി.സി.സി രാജ്യങ്ങൾപൂർവസ്ഥിതികൈവരിക്കുമെന്നുമാണ് വിവിധ സാമ്പത്തിക ഏജൻസികളുടെ പ്രതീക്ഷ. ഐ.എം.എഫ് അവലോകന റിപ്പോർട്ടും ഇതു ശരിവെക്കുന്നു. എണ്ണവില വർധനക്കൊപ്പം എണ്ണയിതര മേഖലയുെ വളർച്ചയും ഗൾഫ് സമ്പദ ഘടനയെ ശക്തമായ തിരിച്ചുവരവിന് പ്രാപ്തമാക്കുമെന്നാണ് ഐ.എം.എഫ് വിലയിരുത്തൽ. എം.യു.ജി.എഫ് നടത്തിയ ഏറ്റവും പുതിയ സർവേയും ഇക്കാര്യം തന്നെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക രംഗത്തെ വൈവിധ്യവത്കരണം ഗൾഫ് രാജ്യങ്ങൾക്ക് കൂടുതൽ തുണയായെന്നാണ് സർവേ റിപ്പോർട്ട്.
യു.എ.ഇയും സൗദി അറേബ്യയുമായിരിക്കുംജി.സി.സിയിൽ കുതിപ്പ് നടത്തുക. കൂടുതൽ േപർക്ക് വാക്സിൻ നൽകി കോവിഡ് പ്രതിരോധത്തിൽ ഏറെ മുന്നോട്ടു പോകാൻ ഗൾഫ് രാജ്യങ്ങൾക്കായി. . ആഭ്യന്തര വളർച്ചയും വിവിധ മേഖലകളിലെ നിക്ഷേപവും വളർച്ചക്ക് തുണയാകും. എന്നാൽ ചില ഗൾഫ് രാജ്യങ്ങൾ പൊടുന്നനെ പൂർവ സ്ഥിതിയിലേക്ക് തിരിച്ചു വരാൻ സാധ്യത കുറവാണെന്നുംഎം.യു.ജി.എഫ്സർവേ വ്യക്തമാക്കുന്നു.