പ്രവാസികൾക്കായി പുതുതായി ഒരു പദ്ധതി മാത്രം; കേരള ബജറ്റിൽ പ്രവാസലോകത്ത് നിരാശ

കോവിഡിൽ മരിച്ച പ്രവാസി കുടുംബങ്ങൾക്ക് സഹായം നൽകണമെന്ന ആവശ്യം പൂർണമായും അവഗണിക്കപ്പെട്ടു.

Update: 2022-03-11 17:35 GMT
Editor : Nidhin | By : Web Desk
Advertising

കേരള ബജറ്റിൽ പ്രവാസികൾക്ക് നിരാശ. പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട വിഹിതം വർധിപ്പിച്ചെങ്കിലും ആശ്വാസ പദ്ധതികളില്ലാത്തതാണ് ഇത്തവണത്തെയും ബജറ്റ്. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയവരുടെ പുനരധിവാസത്തിനുള്ള കാര്യമായ നിർദേശങ്ങളൊന്നും ബജറ്റിലില്ലെന്നും പ്രവാസികൾ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യു.എ.ഇസന്ദർശനം ബജറ്റിൽ കാര്യമായി പ്രതിഫലിക്കും എന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. വിവിധ പ്രവാസി പദ്ധതികൾക്കായി 250 കോടിയോളം നീക്കിവെച്ചത് മാറ്റി നിർത്തിയാൽ ക്ഷേമപദ്ധതികൾക്കുള്ള വിഹിതം അപര്യാപ്തമാണെന്ന വിലയിരുത്തലാണുള്ളത്. പ്രവാസികാര്യവകുപ്പിനായി 147.51 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റ് പറയുന്നു. പ്രവാസി മലയാളികൾക്കായിപുതുതായി രൂപകൽപന ചെയ്ത ഏകോപനപുനസംയോജന പദ്ധതിക്ക് 50 കോടിവകയിരുത്തിയിട്ടുണ്ട്.

ബജറ്റിൽ പ്രവാസികൾക്കായി പുതിയതായി പ്രഖ്യാപിച്ച ഏക പദ്ധതിയാണിത്. എന്നാൽ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.

രണ്ട് വർഷത്തിൽ കടുതൽ വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവർക്കുള്ള ധനസഹായ പദ്ധതിയായ'സാന്ത്വന'ത്തിന്33 കോടി വകയിരുത്തി. നോൺറെസിഡന്റ്‌സ് കേരളൈറ്റ്‌സ് വെൽഫെയർ ഫണ്ട് ബോർഡിന് ഒമ്പത് കോടി വകയിരുത്തി. വിദേശ സംരംഭകരെ കൂടി ഉൾപെടുത്തി കാർഷികഉൽപന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താൻ സിയാൽ മാതൃകയയിൽ 100 കോടി രൂപമൂലധനമുള്ള മാർക്കറ്റിങ് കമ്പനിക്കായി 20 കോടിയുംഅനുവദിച്ചിട്ടുണ്ട്.

മുൻ ബജറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികളെ കാര്യമായ പരാമർശിച്ചില്ലെന്ന അഭിപ്രായം ശക്തമാണ്.

പുനരധിവാസത്തിനു പുറമെ നൈപുണ്യ വികസനം, പുതിയ ക്ഷേമ പദ്ധതികൾ എന്നിവയെ കുറിച്ചും ബജറ്റ് മൗനം പാലിക്കുകയാണ്. ലോകകേരളസഭയുടെ ഭാവിയെ കുറിച്ചും ബജറ്റിൽ കാര്യമായ പരാമർശം ഇല്ല.

കോവിഡിൽ മരിച്ച പ്രവാസി കുടുംബങ്ങൾക്ക് സഹായം നൽകണമെന്ന ആവശ്യം പൂർണമായും അവഗണിക്കപ്പെട്ടു. പ്രവാസി പെൻഷൻവർധിപ്പിക്കുമെന്ന് പ്രതീക്ഷയും പൂവണിഞ്ഞില്ല.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News