ഹജ്ജ്, ഉംറ ബോധവൽക്കരണ ചിത്രം പുറത്തിറക്കി; സൗദിയ വിമാനങ്ങളിൽ പ്രദർശിപ്പിക്കും

ജീവിത യാത്ര' അഥവാ 'റിഹ്‌ലത്തുല്‍ ഉംറ്' എന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ ബോധവൽക്കരണ ചിത്രത്തിൻ്റെ പേര്.

Update: 2022-12-22 18:29 GMT
Advertising

ദമ്മാം: സൗദിയിലെത്തുന്ന തീർഥാടകർക്കായി ഹജ്ജ്, ഉംറ മന്ത്രാലയം ബോധവൽക്കരണ ചിത്രം പുറത്തിറക്കി. ഒമ്പത് ഭാഷകളിലായാണ് ചിത്രം പുറത്തിറക്കിയത്. സൗദി എയർലൻസിന്റെ 444 വിമാനങ്ങളിൽ ചിത്രം പ്രദർശിപ്പിക്കും.

'ജീവിത യാത്ര' അഥവാ 'റിഹ്‌ലത്തുല്‍ ഉംറ്' എന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ ബോധവൽക്കരണ ചിത്രത്തിൻ്റെ പേര്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകരെ ഹജ്ജ്, ഉംറ കർമങ്ങൾ സംബന്ധിച്ച് ബോധവൽക്കരിക്കുകയാണ് ലക്ഷ്യം. ജനറൽ വഖഫ് അതോറിറ്റിയുടെയും സൗദി എയർലൈൻസിന്റേയും പങ്കാളിത്തത്തോടെയാണ് ചിത്രം പുറത്തിറക്കിയത്.

എല്ലാ മേഖലകളും വിശദമാക്കാനായി 800 ലധികം പേർ ചിത്രത്തിൽ അഭിനയിച്ചു. ഏഴ് ആഴ്ച കൊണ്ട് 14 സ്ഥലങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സൗദി എയർലൈൻസിൻ്റെ 144 വിമാനങ്ങളിൽ ഒമ്പത് ഭാഷകളിലായി ചിത്രം പ്രദർശിപ്പിക്കും. കൂടാതെ സൗദി എയർലൈൻസ് വിമാനങ്ങളിലെ ഇൻഫ്ലൈറ്റ് എൻറർടെയിൻമെന്റ് കണ്ടന്റ് പാക്കേജിലും ചിത്രം ഉൾപ്പെടുത്തും.

ദൈവത്തിന്റെ വിശുദ്ധ ഭവനം സന്ദർശിക്കുന്നവർക്ക് താൽപ്പര്യമുണർത്തുന്ന രീതിയിലും തീർഥാടകർ കർമങ്ങൾ അനുഷ്ഠിക്കുമ്പോൾ കടന്ന് പോകുന്ന എല്ലാ ഘട്ടങ്ങളേയും ലളിതമായി മനസിലാക്കാൻ സഹായിക്കുന്ന വിധത്തിൽ വളരെ രസകരമായാണ് ചിത്രത്തിൻ്റെ നിർമാണം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News