ഉല്‍പ്പന്നങ്ങളുടെ സുരക്ഷയെക്കുറിച്ച് ഹജ്ജ് തീര്‍ഥാടകരെ ബോധവത്കരിക്കാന്‍ ഇത്തവണ 12 ഭാഷകള്‍

ഈ വര്‍ഷം അധികമായി ഉള്‍പ്പെടുത്തിയ സ്പാനിഷ്, റഷ്യന്‍, ചൈനീസ് എന്നീ മൂന്നു ഭാഷകളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും

Update: 2022-06-24 11:16 GMT
Advertising

ഹജ്ജ് തീര്‍ഥാടകരുടെ ഭക്ഷ്യ മേഖലയിലെ സുരക്ഷ ശക്തമാക്കാനൊരുങ്ങി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി. ഇതിന്റെ ഭാഗമായി തീര്‍ഥാടകരില്‍ അവബോധം ഉയര്‍ത്തുന്നതിനും അവര്‍ക്ക് ആരോഗ്യകരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി, ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടിലും രണ്ട് ബോധവല്‍ക്കരണ വിഭാഗങ്ങള്‍ തുറന്നു.





തീര്‍ഥാടകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 12 ഓളം ഭാഷകളിലാണ് ഇത്തവണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക.

അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, ഹിന്ദി, ബംഗാളി, മലായ്, ബഹാസ (ഇന്തോനേഷ്യന്‍), ടര്‍ക്കിഷ് എന്നീ ഭാഷകളുടെ കൂടെ ഈ വര്‍ഷം അധികമായി ഉള്‍പ്പെടുത്തിയ സ്പാനിഷ്, റഷ്യന്‍, ചൈനീസ് എന്നീ മൂന്നു ഭാഷകളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.


 



തീര്‍ഥാടകര്‍ക്ക് നല്‍കുന്ന ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, മറ്റു ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കൂടെയെല്ലാം കുറിപ്പുകളായും സ്‌ക്രീനുകളില്‍ ദൃശ്യങ്ങളായും, അനൗണ്‍സ്‌മെന്റുകളായും ബോധവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News