ലോകകപ്പിൽ ഇനി അല്‍ രിഹ്ലയ്ക്ക് പകരം അല്‍ഹില്‍മ് പന്ത്
അല്‍ ഹില്‍മ് എന്നാല്‍ സ്വപ്നമെന്നര്‍ത്ഥം
Update: 2022-12-11 19:04 GMT
ലോകകപ്പ് ഫുട്ബോളിന്റെ സെമിഫൈനലിനും ഫൈനലിനും ഉപയോഗിക്കുക പുതിയ പന്ത്. ഖത്തറിലെ വേദികളില്‍ നിന്നും ആരാധകരുടെ ഹൃദയങ്ങളിലേക്ക് സഞ്ചരിച്ച അല്‍ രിഹ്ല ആ സഞ്ചാരം അവസാനിപ്പിക്കുകയാണ്.
ഇനിയുള്ള നാല് മത്സരങ്ങള്‍ക്ക് അല്‍ ഹില്‍മ് ആണ് ഉപയോഗിക്കുക. അല്‍ ഹില്‍മ് എന്നാല്‍ സ്വപ്നമെന്നര്‍ത്ഥം. സാങ്കേതിക തികവിലും ഡിസൈനിലും അല്‍രിഹ്ലയ്ക്ക് സമാനമാണ് അല്‍ ഹില്‍മും.
ഖത്തര്‍ ദേശീയ പതാകയുടെ നിറമാണ് ഡിസൈനില്‍ നല്‍കിയിരിക്കുന്നത്. അല്‍ രിഹ്ലയിലെ കണക്ടഡ് ബോള്‍ ടെക്നോളജി അല്‍ ഹില്‍മിലും ഉപയോഗിച്ചിട്ടുണ്ട്. അഡിഡാസ് തന്നെയാണ് അല്‍ ഹില്‍മും നിര്‍മിച്ചിരിക്കുന്നത്.