ഗോൾഡൻ വിസാവിതരണത്തിൽ വർധന;നടപ്പുവർഷം ആദ്യപകുതിയിൽ റെക്കാർഡ്​ ​അപേക്ഷകർ

പഠനത്തിൽ മികവ്​ തെളിയിച്ച ആയിരക്കണക്കിന്​ വിദ്യാർഥികൾക്കും ഗോൾഡൻ വിസ കൈമാറി

Update: 2023-09-12 19:23 GMT
Advertising

ദുബൈ:വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് യു.എ.ഇ നൽകിവരുന്ന ഗോൾഡൻ വിസ ലഭിച്ചവരുടെ എണ്ണത്തിൽറെക്കോർഡ് വർധന. പഠനത്തിൽ മികവ്​ തെളിയിച്ച ആയിരക്കണക്കിന്​ വിദ്യാർഥികൾക്കും ,ഗോൾഡൻ വിസ കൈമാറി. പ്രവാസികളുടെ ഇഷ്ടരാജ്യമായി യു.എ.ഇ മാറിയതിന്റെ തെളിവാണിതെന്ന് അധകൃതർ പറഞ്ഞു.

2022​െൻറ ആദ്യ പകുതിയെ അപേക്ഷിച്ച് ഇക്കൊല്ലം ആദ്യ ആറു മാസങ്ങളിലാണ് ഗോർഡൻ വിസക്കായുള്ള അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായത്. ഉന്നതവിജയം കൈവരിച്ച ആയിരക്കണക്കിന്​ വിദ്യാർഥികളും ദുബൈയിൽ ഗോൾഡൻ വിസ സ്വന്തമാക്കി. ലോകോത്തര പ്രതിഭകളിൽ നല്ലൊരു പങ്കും ഇതിനകം യു.എ.ഇയുടെ ഗോൾഡൻ വിസ സമ്പാദിച്ചിട്ടുണ്ട്​. സന്ദർശന വിസയുടെ കാര്യത്തിലും ഇക്കാലയളവിൽ വൻ വർദ്ധന ഉണ്ടായതായി താമസ-കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു. സന്ദർശക വിസയിൽ 34 ശതമാനത്തിന്റെയും ടൂറിസ്റ്റ് വിസകളിൽ 21 ശതമാനത്തിന്റെയും വർദ്ധനയാണ്​ ഇക്കൊല്ലം രേഖപ്പെടുത്തിയത്​. കോവിഡ് മഹാമാരിയിൽ നിന്ന് ദുബൈ പൂർണമായും വിമുക്​തമായതോടെയാണ്​ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായതെന്നും ദുബൈ എമിഗ്രേഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News