മസ്‌കത്തിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ മൂന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് നടക്കുക. ബാക്കി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ക്ലാസുകള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും.

Update: 2021-09-22 15:53 GMT
Advertising

മസ്‌കത്തിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ മൂന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ആദ്യ ഘട്ടത്തില്‍ പന്ത്രണ്ടാം ക്ലാസ് മാത്രമാണ് തുറക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. മറ്റു ക്ലാസുകള്‍ ഘട്ടം ഘട്ടമായാണ് തുറക്കുക.

മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് നടക്കുക. ബാക്കി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ക്ലാസുകള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും. രാവിലെ 6.55 ഓടെ കുട്ടികള്‍ ക്ലാസില്‍ ഹാജരായിരിക്കണം. സ്‌കൂളുകളില്‍ ഫിസിക്കല്‍ എജുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, ലൈബ്രറി എന്നിവക്കും പിരീഡ് അനുവദിച്ചിട്ടുണ്ട്.

വിവിധ സ്‌കൂളുകള്‍ വിവിധ രീതിയിലാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ നടത്തുന്നത്. ഓരോ ക്ലാസിലും 20 കുട്ടികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കുക. കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ മുന്‍കരുതലുകളും സ്‌കൂളുകള്‍ സ്വീകരിക്കുന്നുണ്ട്. സ്‌കൂളിലെത്തുന്ന കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുകയും കൂടുതല്‍ ശരീര ഊഷ്മാവ് ഉള്ളവരെയും രോഗലക്ഷണങ്ങളുള്ളവരെയും തിരിച്ചയക്കണമെന്നും മന്ത്രാലയം സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News