ഇന്ത്യൻ മുൻ എം.പിയെ കൊലപ്പെടുത്തിയ സംഭവം അപലപനീയമെന്ന് ബഹ്റൈൻ
മനുഷ്യത്വത്തിനും മത ശാസനകൾക്കും സഹവർത്തിത്വ മൂല്യങ്ങൾക്കും എതിരാണ് സംഭവമെന്ന് വിലയിരുത്തി
മനാമ: ഇന്ത്യൻ മുൻ എം.പി അതീഖ് അഹ്മദിനെയും അദ്ദേഹത്തിന്‍റെ സഹോദരനെയും പൊലീസിന്‍റെ സാന്നിധ്യത്തിൽ വാർത്താ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കൊലപ്പെടുത്തിയ സംഭവത്തെ ബഹ്റൈൻ പാർലമെന്‍റ് അപലപിച്ചു. മനുഷ്യത്വത്തിനും മത ശാസനകൾക്കും സഹവർത്തിത്വ മൂല്യങ്ങൾക്കും എതിരാണ് സംഭവമെന്ന് വിലയിരുത്തി. ഇന്ത്യൻ മുസ് ലിംകളുടെ ജീവനും സ്വത്തിനും അവരുടെ ആരാധനാലയങ്ങൾക്കും നേരെ തീവ്രവാദ ഗ്രൂപ്പുകൾ ആവർത്തിച്ചു കൊണ്ടിരിക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യൻ ഭരണ കൂടം ഇടപെടണമെന്നും പ്രതികളെ നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്നും പ്രതിഷേധക്കുറിപ്പിൽ വ്യക്തമാക്കി.
കൊല്ലപ്പെട്ട അതീഖ് അഹ്മദിന്റെ കുടുംബത്തിന് അനുശോചനമറിയിക്കുകയും ചെയ്തു. ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.