കുവൈത്തില്‍ പ്രവാസികളുടെ വെള്ളം, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം

മലയാളികൾ അടക്കമുള്ള വിദേശികളെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായ അധിക ഭാരമാണ് നിരക്ക് വര്‍ധന സൃഷ്ടിക്കുക.

Update: 2022-11-06 15:51 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തില്‍ വെള്ളം, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. ഇത് സംബന്ധിച്ച് വിദ​ഗ്ധ സമിതി സർക്കാരിനോട് ശിപാർശ ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സാമ്പത്തിക വർഷത്തില്‍ പുതുക്കിയ നിരക്ക് നടപ്പിലാക്കാനാണ് കമ്മിറ്റി ശിപാര്‍ശ.

50 മുതല്‍ 100 ശതമാനം വരെ താരിഫ് വര്‍ധിക്കുമെന്നാണ് സൂചനകള്‍. അധിക നിരക്ക് വിദേശികള്‍ക്ക് മാത്രമായി ബാധകമാക്കാനും സ്വദേശികളെ പൂര്‍ണമായി ഒഴിവാക്കാനും കമ്മിറ്റി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നിലവില്‍ വെള്ളക്കരം 3,000 ഗാലന്‍ വരെ രണ്ട് ദീനാറും 6,000 ഗാലന്‍ വരെ മൂന്ന് ദീനാറും 6000 ഗാലനില്‍ കൂടുതലായാല്‍ നാല് ദിനാറുമാണ് ഈടാക്കുന്നത്.

സ്വദേശി വീടുകള്‍, വിദേശികള്‍ താമസിക്കുന്ന വീടുകളും അപ്പാർട്ട്‌മെന്റുകളും, വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിങ്ങനെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ ശിപാർശ സമർപ്പിച്ചിരിക്കുന്നത്. മലയാളികൾ അടക്കമുള്ള വിദേശികളെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായ അധിക ഭാരമാണ് നിരക്ക് വര്‍ധന സൃഷ്ടിക്കുക.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News