ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിനെതിരെ കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍
മുസ്‌ലിംകളെ കൊലപ്പെടുത്തുന്നതും ആട്ടിയോടിക്കുന്നതും ഇന്ത്യയില്‍ ആവര്‍ത്തിക്കുകയാണ്. ഭരണകൂടം ഇടപെട്ട് ഇത് അവസാനിപ്പിക്കണം. സ്വന്തം നാട്ടില്‍ സമാധാനത്തോടെ ജീവിക്കാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും അവകാശമുണ്ട്.
ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിനെതിരെ സംയുക്ത പ്രസ്താവനയുമായി കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍. അസമിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നാവശ്യപ്പെട്ട് പ്രസ്താവന പുറപ്പെടുവിച്ചത്.
മുസ്‌ലിംകളെ കൊലപ്പെടുത്തുന്നതും ആട്ടിയോടിക്കുന്നതും ഇന്ത്യയില്‍ ആവര്‍ത്തിക്കുകയാണ്. ഭരണകൂടം ഇടപെട്ട് ഇത് അവസാനിപ്പിക്കണം. സ്വന്തം നാട്ടില്‍ സമാധാനത്തോടെ ജീവിക്കാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും അവകാശമുണ്ട്. അത് അനുവദിക്കാതെയുള്ള സംഘടിത അക്രമങ്ങള്‍ യുദ്ധക്കുറ്റമായി കണ്ട് അന്താരാഷ്ട്ര സമൂഹം ഇടപെടണം. ഹിന്ദുത്വ ശക്തികളുടെ അക്രമണങ്ങളെ ഭരണകൂടം അപലപിക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. കുവൈത്ത് വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ പ്രസ്താവന ഇറക്കണം. ഇരകളാക്കപ്പെടുന്നവര്‍ക്കായി പ്രാര്‍ഥിക്കാന്‍ ഇമാമുമാരോട് ഔഖാഫ് മന്ത്രാലയം ആവശ്യപ്പെടണം. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഇസ്‌ലാമിക സംഘടനകളും വിഷയത്തില്‍ ഇടപെട്ട് മുസ്‌ലിം സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പാര്‍ലമെന്റ് അംഗങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു .