കുവൈത്തിൽ താമസനിയമലംഘകരെ പിടികൂടുന്നതിനായുള്ള കാമ്പയിൻ സജീവമായി

വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 394 നിയമ ലംഘകർ പിടിയിലായി

Update: 2022-08-13 18:12 GMT
Advertising

കുവൈത്തിൽ താമസനിയമലംഘകരെ പിടികൂടുന്നതിനായുള്ള കാമ്പയിൻ സജീവമാക്കിയതായി ആഭ്യന്തരമന്ത്രാലയം. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 394 നിയമ ലംഘകർ പിടിയിലായി. താമസനിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൾ ലത്തീഫ് അൽ ബർജാസിന്റെയും നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ജലീബ് അൽ ശുയൂഖ്, മെഹ്ബൂല എന്നീ വിദേശി ഭൂരിപക്ഷ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു പോലീസ് പരിശോധന നടത്തിയത്. മെഹ്ബൂലയിൽ നിന്ന് 328 പേരും ജലീബ് അൽ ശുയൂഖിൽ നിന്ന് 66 പേരുമാണ് വിവിധ നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിൽ ആയത്. വരും ദിവസങ്ങളിലും വിവിധ പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം വ്യക്തമാക്കി.

താമസ നിയമ ലംഘകർക്ക്‌ അഭയം നൽകുന്നതും അവരെ കുറിച്ചുള്ള വിവരങ്ങൾ മറച്ചു വെക്കുന്നതും ശിക്ഷാർഹമാണ്. രാജ്യത്തെ പൗരന്മാരും വിദേശികളായ താമസക്കാരും കാമ്പയിനുമായി സഹകരിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. താമസനിയമങ്ങൾ പാലിക്കാതിരിക്കുന്നവർ വ്യക്തികൾ ആയാലും സ്ഥാപനങ്ങൾ ആയാലും നിയമനടപടിക്ക് നടപടിക്ക് വിധേയമാക്കും. നിയമവിധേയമായല്ലാതെ താമസിക്കുന്നവരെ കണ്ടെത്തിയാൽ തിരിച്ചു വരാൻ കഴിയാത്തവിധം നാടുകടത്തും. ഇത്തരം ആളുകൾക്ക് അഭയമോ ജോലിയോ നൽകുന്ന സ്പോണ്സർമാർക്ക് ബ്ലോക്ക് ഏർപ്പെടുത്തും. നടപടി നേരിടുന്ന സ്പോൺസർക്ക് പുതിയ വിസ ലഭിക്കുന്നതിനും മറ്റു സർക്കാർ ഇടപാടുകൾ പൂർത്തിയാകുന്നതിനും പ്രയാസമായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News