ക്യാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിലൂടെ ചികിത്സിച്ചു ഭേദമാക്കാമെന്ന് ഡോ. ഖാലിദ് അൽ സാലെ
Update: 2023-10-17 02:23 GMT
ക്യാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിലൂടെ രോഗം പെട്ടെന്ന് ചികിത്സിച്ചു ഭേദമാക്കാനും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാനാവുമെന്ന് കാൻസർ അവയർ നേഷൻ കാമ്പെയ്‌ൻ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ-സാലെ. കുവൈത്തില്‍ സ്തനാർബുദ അവബോധം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാന്‍സര്‍ ബോധവല്‍ക്കരണത്തിലൂടെ 30 ശതമാനത്തോളം അസുഖം ഭേദമാക്കുവാന്‍ കഴിയുമെന്ന് അൽ-സാലെ പറഞ്ഞു. ജീവിത ശൈലിയാണ് ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണം. ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ മഹാമാരിയെ ഫലപ്രദമായി നേരിടാം.
എന്നാല്‍ ഇതും വൈകും തോറും രോഗിയെ രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.