കുവൈത്തിൽ സ്​കൂൾ ഫീസിലെ കോവിഡ്​കാല ഇളവ്​ പിൻവലിച്ചു

വിദേശ സ്കൂളുകൾക്ക് നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് നടപടി

Update: 2021-09-24 18:12 GMT
Advertising

കുവൈത്തിൽ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്ക് കോവിഡ് കാലത്ത് അനുവദിച്ചിരുന്ന ഫീസ് ഇളവ് പിൻവലിച്ചു. വിദേശ സ്കൂളുകൾക്ക് സെപ്റ്റംബർ 26 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഇളവ് പിൻവലിച്ചത്വിദേശ സ്കൂളുകൾക്ക് സെപ്റ്റംബർ 26 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഇളവ് പിൻവലിച്ചത്.

കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ ഓൺലൈനാക്കിയതിനെ തുടന്ന് ഏർപ്പെടുത്തിയ ഫീസിളവാണ് പിൻവലിച്ചത്. കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന ഫീസ് നിരക്കിലേക്ക് മാറാനാണ് സ്കൂളുകൾക്ക് അനുമതി നൽകിയത്. അതേസമയം, മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിരക്കിൽ മാത്രമേ ട്യൂഷൻ ഫീസ് ഈടാക്കാവൂ എന്നും നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിപ്പ് നൽകി.

മന്ത്രാലയം അംഗീകരിച്ച ഫീസിന് പുറമേ ഏതെങ്കിലും പേരില്‍ സ്‌കൂള്‍ അധികൃതര്‍ പണം സ്വീകരിക്കാന്‍ പാടില്ല. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന അറബ് സ്‌കൂളുകൾക്കും ദ്വിഭാഷാ സ്‌കൂളുകൾക്കും ഇന്ത്യൻ, പാകിസ്ഥാനി, ബ്രിട്ടീഷ്, ജർമ്മൻ, ഫ്രഞ്ച് വിദ്യാലയങ്ങൾക്കും നിർദേശം ബാധകമാണ്.

ഇത്തരം സ്‌കൂളുകൾ ഫീസ് വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സാമ്പത്തിക കാര്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഫീസ് വർധന സംബന്ധിച്ചുള്ള പരാതികള്‍ മന്ത്രാലയത്തിന് ലഭിച്ചാല്‍ സ്‌കൂളിന്റെ അംഗീകാരം തന്നെ റദ്ദാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News