കുവൈത്തില്‍ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷം; തൊഴിലാളികളെ എത്തിക്കാനൊരുങ്ങി വിദേശകാര്യ മന്ത്രാലയം

നിലവില്‍ ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഭൂരിപക്ഷവും

Update: 2023-09-04 18:21 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കാൻ ഒരുങ്ങുകയാണ് കുവൈത്ത്. സിയാറ ലിയോൺ, ബെനിൻ, നൈജീരിയ എന്നീ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളുമായാണ് കുവൈത്ത് ചര്‍ച്ചകള്‍ ആരംഭിച്ചത്.

ജനസംഖ്യാ അനുപാതം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ട് വരുന്നത്. ആവശ്യമായ പഠനങ്ങൾ പൂർത്തിയായാൽ വിദേശകാര്യ മന്ത്രാലയവുമായും പബ്ലിക് അതോറിറ്റി ഓഫ് മാൻപവറുമായും അന്തിമ കരാറുകളിൽ ഒപ്പുവെക്കാൻ ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കുവൈത്തിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഭൂരിപക്ഷവും. ഫിലിപ്പീൻസ് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് വിലക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. റിക്രൂട്ട്മെൻറിനായി ഫിലിപ്പീൻസിനെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനാണ് കുവൈത്ത് തയാറെടുക്കുന്നത്.ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍സികള്‍ക്കു കൂടുതല്‍ നിബന്ധനകളും നിയമങ്ങളും ഏര്‍പ്പെടുത്തും. നിയമ ലംഘനം നടത്തിയ ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നിയമപരമായ നടപടികള്‍ എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News