കുവൈത്തിൽ ഇന്ന് എട്ട് മണിക്കൂർ വരെ പൊടിക്കാറ്റിന് സാധ്യത
ഉച്ചയ്ക്ക് 12 മണി മുതലാണ് മുന്നറിയിപ്പ്
Update: 2024-08-27 09:25 GMT
കുവൈത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ എട്ട് മണിക്കൂർ വരെ പൊടിയും ശക്തമായ കാറ്റുമുണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ തീവ്രത മണിക്കൂറിൽ 55 കിലോമീറ്റർ കവിയാൻ സാധ്യതയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി. കാറ്റ് ദൂരക്കാഴ്ച കുറയുന്നതിലേക്ക് നയിച്ചേക്കുമെന്നും പറഞ്ഞു.