കുവൈത്തിലും പെരുന്നാൾ ആഘോഷം: വിവിധയിടങ്ങളില്‍ ഈദ് ഗാഹുകള്‍, ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു
വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി നഷ്ടപ്പെട്ട് പോവാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് ഇമാമുമാര്‍
ആത്മസംസ്കരണത്തിന്‍റെ 29 ദിനരാത്രങ്ങള്‍ക്ക് ശേഷം സ്നേഹത്തിന്‍റെയും സമ ഭാവനയുടേയും സന്ദേശമായി ചെറിയ പെരുന്നാള്‍. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം കുവൈത്തും പെരുന്നാള്‍ ആഘോഷത്തിന്‍റെ തിരക്കിലാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഈദ് ഗാഹിലും പള്ളികളിലുമായി പുലര്‍ച്ചെ അഞ്ചരയോടെ പതിനായിരങ്ങള്‍ പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിച്ചു.
ഔഖാഫിലേയും വിവിധ ഇസ്ലാമിക കൂട്ടായ്മകളുടേയും ആഭിമുഖ്യത്തില്‍ രാജ്യത്തിന്‍റെ പ്രധാന ഭാഗങ്ങളിലെല്ലാം ഈദ് ഗാഹുകള്‍ ഒരുക്കിയിരുന്നു. കേരള ഇസ്ലാമിക് ഗ്രൂപ്പ് സംഘടിപ്പിച്ച പെരുന്നാള്‍ നമസ്കാരത്തിന് അനീസ് ഫാറൂഖി, ഫൈസല്‍ മഞ്ചേരി,നിയാസ് ഇസ്ലാഹി, അൻവർ സഈദ്,സക്കീർ ഹുസൈൻ തുവ്വൂർ എന്നിവരും ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിച്ച ഈദ് ഗാഹുകള്‍ക്ക് എം. അഹ്‌മദ് കുട്ടി മദനിയും, മൗലവി ലുക്മാൻ പോത്ത്കല്ലും,അബ്ദുന്നാസർ മുട്ടിലും, മുർഷിദ് അരീക്കാടും കേരള ഇസ്ലാഹീ സെൻര്‍ ഈദ് ഗാഹുകള്‍ക്ക് പി.എൻ.അബ്ദുറഹിമാൻ , സമീർ അലി , മുഹമ്മദ് അഷ്റഫ്, ഷഫീഖ് മോങ്ങം, സാജു ചെംനാട് എന്നീവരും നേതൃത്വം നല്‍കി. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി നഷ്ടപ്പെട്ട് പോവാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് ഇമാമുമാര്‍ പറഞ്ഞു.