ഫർവാനിയയിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ
പരിശോധനക്കിടെ ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ പട്രോളിംഗ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു
Update: 2024-10-09 12:49 GMT
കുവൈത്ത് സിറ്റി: ഫർവാനിയയിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ. ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ സപ്പോർട്ട് പട്രോളിംഗിലെ ഉദ്യോഗസ്ഥരാണ് ഹെറോയിനുമായി പ്രവാസിയെ പിടികൂടിയത്. പ്രതിയെ ജനറൽ ഡിപ്പാർട്ട്മെന്റിലേക്ക് റഫർ ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ഫർവാനിയ മേഖലയിൽ പതിവ് പട്രോളിങ്ങിനിടെയാണ് സംഭവമെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. സംശയം തോന്നി ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയപ്പോൾ ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ പട്രോളിംഗ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശം 10 ബാഗ് ഹെറോയിൻ കണ്ടെത്തി. മറ്റൊരു വ്യക്തിക്ക് വേണ്ടി മയക്കുമരുന്ന് കടത്തിയതായി ചോദ്യം ചെയ്യലിൽ പ്രവാസി സമ്മതിച്ചു. മയക്കുമരുന്ന് കൈമാറാൻ പോകുന്നതിനിടെയാണ് പിടിയിലായതെന്നും പറഞ്ഞു.