ഇനി പിഴ ഒഴിവാക്കാം... സഹൽ ആപ്പിൽ റെസിഡെൻഷ്യൽ അഡ്രസ്സ് സ്റ്റാറ്റസ് പരിശോധിക്കാൻ സൗകര്യം
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സഹൽ ആപ്പ് വഴി പുതിയ ഇലക്ട്രോണിക് സേവനം അവതരിപ്പിച്ചു
Update: 2024-06-03 10:13 GMT
കുവൈത്ത് സിറ്റി: സഹൽ ആപ്പിൽ റെസിഡെൻഷ്യൽ അഡ്രസ്സ് സ്റ്റാറ്റസ് പരിശോധിക്കാൻ സൗകര്യം ഏർപ്പെടുത്തി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സഹൽ ആപ്പ് വഴി പുതിയ ഇലക്ട്രോണിക് സേവനം അവതരിപ്പിക്കുക്കയായിരുന്നു. അതോറിറ്റിയുടെ രേഖകളിൽ തങ്ങളുടെ റെസിഡെൻഷ്യൽ അഡ്രസ്സ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സൗകര്യം വിലാസ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കും. വിലാസ വിവരങ്ങൾ നൽകേണ്ടതുണ്ടെങ്കിൽ പിഴ ഈടാക്കുന്നതിന് മുമ്പേ അത് ചെയ്യാനും ഉപകരിക്കും.