തീപിടുത്ത സാധ്യത; ആങ്കർ പവർബാങ്കുകൾ തിരിച്ചുവിളിച്ച് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം

നേരത്തെ സൗദി വാണിജ്യമന്ത്രാലയവും ഈ പ്രോഡക്റ്റുകൾ തിരിച്ചുവിളിച്ചിരുന്നു

Update: 2024-09-24 11:01 GMT
Advertising

കുവൈത്ത് സിറ്റി: തീപിടുത്ത സാധ്യതയെ തുടർന്ന് ആങ്കർ പവർബാങ്കുകൾ സൗദി വാണിജ്യമന്ത്രാലയം പിൻവലിച്ചതിന് പിന്നാലെ ഈ പ്രോഡക്റ്റുകൾ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയവും തിരിച്ചു വിളിച്ചു. നിർമ്മാണ തകരാറിനെ തുടർന്നും പെട്ടെന്നുള്ള റീപ്ലേസ്‌മെന്റും കണിക്കിലെടുത്ത് അഞ്ച് ബാറ്ററി പ്രോഡക്റ്റുകളാണ് തിരിച്ചുവിളിച്ചത്.

ആങ്കർ 335 (20,000 എം.എ.എച്ച്. 22.5 വാട്ട്) പവർ ബാങ്ക് മോഡൽ എ1647 ൽ ഉപയോഗിച്ചിരിക്കുന്ന അഞ്ച് ലിഥിയം-അയൺ ബാറ്ററികൾ നിർമാണ തകരാറ് കാരണം തീപിടിത്തത്തിന് കാരണമാകുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, ഇതിനെ തുടർന്നാണ് നടപടി. പ്രശ്‌നബാധിതമായ പവർബാങ്കുകൾ അമിതമായി ചൂടാവുകയും പ്ലാസ്റ്റിക് ഘടകങ്ങൾ ഉരുകുകയും പുകയുകയും തീപിടുത്തിന് ഇടയാക്കുകയും ചെയ്യും.

ഇനി പറയുന്ന സീരിയൽ നമ്പറുകളുള്ള നിർദ്ദിഷ്ട ആങ്കർ 335 മോഡലുകളാണ് ആങ്കർ തിരിച്ചുവിളിക്കുന്നത്.

- AHJ5W51E08200551

- AHJ5W51E10600493

- AHJ5W51E10600066

- AHJ5W51E08200143

ഈ പ്രോഡക്റ്റുകൾ വാങ്ങിയ ഉപഭോക്താക്കൾ ഉടൻ തന്നെ അവ ഉപയോഗിക്കുന്നത് നിർത്താനും ഇനങ്ങൾ തിരികെ നൽകുന്നതിന് ആസ്‌റ്റോർ അല്ലെങ്കിൽ ആങ്കർ ഇന്നൊവേഷൻസ് സ്‌റ്റോറുകളുമായി ബന്ധപ്പെടാനും അധികൃതർ നിർദേശിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News