നികുതി ചുമുത്തുന്നത് ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും; കുവൈത്ത് ധനകാര്യ മന്ത്രി നോറ അൽ ഫസ്സം

രാജ്യത്ത് പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ കമ്പനികൾക്കാണ് 15 ശതമാനം നികുതി ചുമത്തുക

Update: 2024-12-31 14:46 GMT
Advertising

കുവൈത്ത് സിറ്റി: മൾട്ടിനാഷണൽ എൻറപ്രൈസസിന് (എം.എൻ.ഇ) പുതിയ നികുതി ചുമത്തുന്നത് ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും മത്സരക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കുവൈത്ത് ധനകാര്യ മന്ത്രി നോറ അൽ ഫസ്സം. സാമ്പത്തിക വികസനത്തിനും സുസ്ഥിരതയ്ക്കുമുള്ള പുതിയ കൽവെപ്പാണിത്. ഈ നടപടിയിലൂടെ നികുതി വരുമാനം വൈവിധ്യമാർന്നതാക്കി എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുവാൻ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഭാവിയിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ പ്രാപ്തമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമൊരുക്കലാണ് ലക്ഷ്യം. കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽക്കരണത്തിന്റെയും മത്സരക്ഷമതയുടെയും പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്ന് അൽ ഫസ്സം കൂട്ടിച്ചേർത്തു. അതിനിടെ ഇന്നലെ നടന്ന കുവൈത്ത് കാബിനറ്റിന്റെ പ്രതിവാര യോഗത്തിൽ ഒന്നിലധികം രാജ്യങ്ങളിലോ സംസ്ഥാനങ്ങളിലോ ബിസിനസ് നടത്തുന്ന എം.എൻ.ഇകൾക്ക് 15 ശതമാനം നികുതി ചുമത്തുന്ന നിയമത്തിന്റെ കരട് പ്രമേയം അംഗീകരിച്ചു. 

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News