കുവൈത്തിൽ ദേശീയ അസംബ്ലിയായ 'മജ്‌ലിസുൽ ഉമ്മ'യിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് അടുത്തമാസം

സെപ്റ്റംബർ 29 വ്യാഴാഴ്ച കാലത്ത് എട്ടു മണി മുതൽ രാത്രി എട്ടു മണി വരെയാണ് വോട്ടെടുപ്പ്

Update: 2022-08-22 19:38 GMT
Editor : abs | By : Web Desk
Advertising

കുവൈത്തിൽ ദേശീയ അസംബ്ലിയിയായ 'മജ്‌ലിസുൽ ഉമ്മ' ലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് അടുത്തമാസം 29 ന്. ഔദ്യോഗിക വിജ്ഞാപനം ഞായറാഴ്ച പുറത്തിറക്കും. 21 വയസ് പൂർത്തിയായ എല്ലാ പൗരന്മാർക്കും വോട്ടവകാശം ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കാര്യസമിതി അറിയിച്ചു. തിങ്കളാഴ്ച ചേർന്ന ചേർന്ന പ്രതിവാര മന്ത്രിസഭായോഗത്തിലാണ് തിരഞ്ഞെടുപ്പ് തിയ്യതി സംബന്ധിച്ച തീരുമാനം ആയത്. സെപ്റ്റംബർ 29 വ്യാഴാഴ്ച കാലത്ത് എട്ടു മാണി മുതൽ രാത്രി എട്ടു മണി വരെയാണ് വോട്ടെടുപ്പ്.

വോട്ടർപട്ടിക പരിഷ്കരിക്കുന്ന നടപടി പൂർത്തിയാകാത്തതാണ് വിജ്ഞാപനം വൈകാൻ കാരണം. വോട്ടിങ് ദിവസം രാജ്യത്ത് പൊതു അവധി നൽകാനും തീരുമാനമായിട്ടുണ്ട്. 21 വയസ്സ് പൂർത്തിയായ എല്ലാ കുവൈത്ത് പൗരന്മാർക്കും വരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കാര്യ സമിതി മേധാവി കേണൽ ഡോ. അഹ്മദ് അൽ-ഹജ്‌രി കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു.

സിവിൽ ഐഡി മേല്വിലാസത്തിന്റെ അടിസ്ഥാനത്തിൽ ആണ് വോട്ടർ പട്ടിക തയാറാക്കിയത്. യോഗ്യതയുള്ള എല്ലാ വോട്ടർമാർക്കും താമസ പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളിൽ അവരുടെ വോട്ടിംഗ് രജിസ്ട്രേഷൻ പരിശോധിക്കാൻ സാധിക്കും. ചില നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് ലിസ്റ്റിൽ പേരുകൾ ഉൾപ്പെടുത്തുന്നതിനും മണ്ഡലങ്ങൾ മാറ്റുന്നതിനും വോട്ടർമാർക്ക് അവകാശമുണ്ടാകും.ഇതിനായി തിരഞ്ഞെടുപ്പ് കാര്യ വകുപ്പിന് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുപ്പ് ദിനത്തിൽ, വോട്ടർമാർ പൗരത്വ രേഖയും സിവിൽ ഐഡി കാർഡും ആണ് തിരിച്ചറിയൽ രേഖയായി പരിഗണിക്കുക. .പൗരത്വരേഖ നഷ്ടമായവർക്ക് പൗരത്വ വകുപ്പിൽ നിന്നുള്ള പ്രത്യേക അനുമതി പത്രം ഉണ്ടെങ്കിൽ വോട്ടു ചെയ്യാൻ അനുവദിക്കുമെന്നും അഹ്മദ് അൽ-ഹജ്‌രി പറഞ്ഞു.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News