കുവൈത്തിൽ കോവിഡ് കേസുകളിൽ വർധന

യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്ന കുവൈത്തികളിലാണ് കൂടുതൽ കോവിഡ് കേസുകൾ കാണുന്നതെന്ന് മന്ത്രി

Update: 2021-12-16 15:26 GMT
Editor : ijas
Advertising

കുവൈത്തിൽ കോവിഡ് കേസുകളിൽ നേരിയ വർധന. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്ന കുവൈത്ത് പൗരന്മാരിൽ ആണ് കൂടുതൽ കോവിഡ് കേസുകൾ കണ്ടെത്തുന്നതെന്നു ആരോഗ്യമന്ത്രി ശൈഖ് ബാസിൽ അസ്വബാഹ് പറഞ്ഞു. കഴിഞ്ഞ ദിവസം അദാൻ ആശുപത്രി സന്ദർശിക്കവെ ആണ് ആരോഗ്യമന്ത്രി ഡോ ബാസിൽ അസ്വബാഹ് രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതായി അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ വർധനയുണ്ടെന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്ന കുവൈത്തികളിലാണ് കൂടുതൽ കോവിഡ് കേസുകൾ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

അതെ സമയം ഒന്നിൽ കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നേരത്തെ രോഗം സ്ഥിരീകരിച്ച യൂറോപ്യൻ പൗരൻ ക്വാറന്‍റൈനില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്ത് കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാണ്. മേഖലയിലെയും ആഗോള തലത്തിലെയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ എല്ലാവരും കണിശത പാലിക്കണമെന്നും ഡോ. ബാസിൽ അസ്സബാഹ് അഭ്യർത്ഥിച്ചു. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ രിദയും മന്ത്രിയെ അനുഗമിച്ചു. അദാൻ ആശുപത്രി വികസന പദ്ധതി സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News