ടൂറിസം പ്രൊമോഷന്റെ ഭാഗമായി 'എക്‌സ്‌പ്ലോറിങ് ഇൻക്രെഡിബിൾ ഇന്ത്യ 2.0' പരിപാടിയുമായി കുവൈത്ത് ഇന്ത്യൻ എംബസി
ഒക്ടോബർ എട്ടിന് കുവൈത്ത് മില്യനിയം ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പരിപാടി
Update: 2024-10-05 10:44 GMT
കുവൈത്ത് സിറ്റി: ടൂറിസം പ്രൊമോഷന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി 'എസ്പ്ലോറിങ് ഇൻക്രെഡിബിൾ ഇന്ത്യ' പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ എട്ടിന് കുവൈത്ത് മില്യനിയം ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പരിപാടി. വെകുന്നേരം ആറുമണി മുതൽ എട്ടുവരെയാണ് പരിപാടി.
ഡെസ്റ്റിനേഷൻ ഷോകേസ്, ട്രാവൽ ടിപ്സ് ആൻഡ് എസ്പീരിയൻസസ്, ബി2ബി കണക്ട്, എക്സ്‌ക്ലൂസീവ് ഡീൽ ആൻഡ് പാക്കേജസ്, ഇന്ത്യ ടൂറിസം ക്വിസ് എന്നിവ ഉണ്ടായിരിക്കും. ട്രാവൽ ഏജൻസികളും ഹോസ്പിറ്റാലിറ്റി സംരംഭകരും ബി2ബി നെറ്റ്വർക്കിങിൽ രജിസ്റ്റർ ചെയ്യാൻ trade.kuwait@mea.gov.in എന്ന മെയിലിലേക്ക് ഇമെയിൽ ചെയ്യുകയോ 22571193 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക