കുവൈത്ത് തീപിടിത്തം: അറസ്റ്റിലായ 15 പേരുടെ കസ്റ്റഡി കാലാവധി നീട്ടി
എട്ട് കുവൈത്തി പൗരന്മാരും, മൂന്ന് ഇന്ത്യക്കാരും, നാല് ഈജിപ്തുകാരുമാണ് അറസ്റ്റിലായത്
Update: 2024-07-02 15:18 GMT
കുവൈത്ത് സിറ്റി: കുവൈത്തിലെ മൻഗഫ് തീപിടിത്ത കേസിൽ അറസ്റ്റിലായ 15 പേരുടെ കസ്റ്റഡി നീട്ടി. കേസിൽ ഇതുവരെയായി എട്ട് കുവൈത്തി പൗരന്മാരും, മൂന്ന് ഇന്ത്യക്കാരും, നാല് ഈജിപ്തുകാരുമാണ് അറസ്റ്റിലായത്. നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
മൻഗഫിലെ എൻ.ബി.ടി.സി തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ 49 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തെ കുറിച്ച അന്വേഷണം നടന്നുവരികയാണ്. സംഭവസ്ഥലം പരിശോധിച്ച അന്വേഷണ സംഘം, പരിക്കേറ്റവരെ ആശുപത്രികൾ ചെന്ന് സന്ദർശിച്ച് വിവരം ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന് കാരണം വൈദ്യുത തകരാറാണെന്ന് നേരത്തെ ജനറൽ ഫയർഫോഴ്‌സ് കണ്ടെത്തിയിരുന്നു.