60 വയസ് പിന്നിട്ട് കുവൈത്ത് പാസ്‌പോർട്ട്

ഹെൻലി പാസ്പോർട്ട് ഇൻഡക്‌സ് അനുസരിച്ച് ലോകത്തിലെ മൂല്യമേറിയ പാസ്പോർട്ടുകളുടെ കൂട്ടത്തിൽ കുവൈത്ത് 57-ാം റാങ്കിലാണുള്ളത്.

Update: 2022-07-11 19:19 GMT
Editor : Nidhin | By : Web Desk
Advertising

അറുപത് വയസ് പിന്നിട്ട് കുവൈത്ത് പാസ്‌പോർട്ട് . മുൻ അമീർ ശൈഖ് അബ്ദുല്ല സാലിം അസ്സബാഹിന്റെ ഭരണകാലത്ത് 1962 ജൂലൈ 10ന് ആണ് കുവൈത്ത് പാസ്‌പോർട്ട് രാജ്യത്തിന്റെ പരമാധികാര രേഖയായി അംഗീകരിച്ചത്.

രാജ്യം സ്വാതന്ത്ര്യം നേടിയതിനെ തുടർന്ന് സ്വന്തം പാസ്‌പോർട്ട് ഇഷ്യൂ ചെയ്തത് പരമാധികാര ചരിത്രത്തിൽ നിർണായക ഘട്ടമാണ്. 2018 ൽ ആദ്യമായി പുറത്തിറക്കിയ പുതിയ ബയോമെട്രിക് പാസ്പോർട്ട് ലോക സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന അറബ് മേഖലയിലെ ഏറ്റവും ആധുനിക പാസ്‌പോർട്ടുകളിൽ ഒന്നാണ്.

ഹെൻലി പാസ്പോർട്ട് ഇൻഡക്‌സ് അനുസരിച്ച് ലോകത്തിലെ മൂല്യമേറിയ പാസ്പോർട്ടുകളുടെ കൂട്ടത്തിൽ കുവൈത്ത് 57-ാം റാങ്കിലാണുള്ളത്. 95 രാജ്യങ്ങളിലേക്ക് വിസ കുടാതെ സഞ്ചരിക്കാം.

കുവൈത്ത് പാസ്‌പോർട്ട് ഇഷ്യൂ ചെയ്ത് ആറ് പതിറ്റാണ്ട് പിന്നിട്ടത് ഔദ്യോഗിക തലത്തിൽ ആഘോഷിക്കാൻ പദ്ധതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്‌സ് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൽ ഖിദർ പറഞ്ഞു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News