കുവൈത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ വിദേശികള്‍ പ്രവേശനം; ഇന്ത്യക്കാരുടെ ആശങ്കക്ക് അറുതിയില്ല

ഓക്‌സ്‌ഫോര്‍ഡ് ആസ്ട്ര സെനക, ഫൈസര്‍, മോഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്‌സിനുകള്‍.

Update: 2021-07-27 18:05 GMT
Advertising

വ്യോമയാന വകുപ്പിന്റെ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങിയതോടെ ആഗസ്റ്റ് ഒന്നുമുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ഉറപ്പായി . എന്നിട്ടും ഇന്ത്യയില്‍ നിന്നു വാക്‌സിനെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ആശങ്കക്ക് അറുതിയായിട്ടില്ല. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനു ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല എന്നതാണ് ആശങ്കക്ക് കാരണം.

ഓക്‌സ്‌ഫോര്‍ഡ് ആസ്ട്ര സെനക, ഫൈസര്‍, മോഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്‌സിനുകള്‍. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ ആശങ്കപ്പെടേണ്ടെന്നും ആസ്ട്ര സേനക തന്നെയാണ് കോവിഷീല്‍ഡ് എന്ന് കുവൈത്ത് അധികൃതരെ ബോധിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസ്സി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. പതിനായിരത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ ആരോഗ്യ മന്ത്രാലയത്തിലെ ടെക്‌നിക്കല്‍ കമ്മിറ്റി തള്ളിയതായ വാര്‍ത്ത വന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. അനിശ്ചിതാവസ്ഥ കാരണം ആളുകള്‍ക്ക് ടിക്കറ്റ് എടുക്കാനും കഴിയുന്നില്ല. ജോലിയുമായും വിസ പുതുക്കലുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തില്‍ എത്തേണ്ടവരാണ് ദീര്‍ഘകാലമായി നാട്ടില്‍ കുടുങ്ങിയ പ്രവാസികളില്‍ നല്ലൊരു ശതമാനവും. വാക്‌സിന്‍ വിഷയത്തിലെ അനിശ്ചിതത്വം ഇവരുടെ യാത്രക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News