ആറു മാസത്തിനിടയിൽ നൂറിലേറെ കാൻസർ ശസ്ത്രക്രിയകൾ; ശ്രദ്ധേയ നേട്ടവുമായി കുവൈത്തിലെ ജാബർ ഹോസ്പിറ്റൽ

രാജ്യത്തെ ആരോഗ്യ മേഖലയില്‍ ആദ്യമായാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ഇത്രയധികം ശസ്ത്രക്രിയകൾ വിജയകരമായി നടത്തുന്നത്.

Update: 2023-10-29 18:57 GMT
Editor : rishad | By : Web Desk
Advertising

കുവൈത്ത് സിറ്റി: ആറു മാസത്തിനിടയില്‍ നൂറിലേറെ കാൻസർ ശസ്ത്രക്രിയകൾ പൂര്‍ത്തിയാക്കി കുവൈത്തിലെ ജാബർ ഹോസ്പിറ്റല്‍ ഗൈനക്കോളജിക് ഓങ്കോളജി യൂണിറ്റ്. 

രാജ്യത്തെ ആരോഗ്യ മേഖലയില്‍ ആദ്യമായാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ഇത്രയധികം ശസ്ത്രക്രിയകൾ വിജയകരമായി നടത്തുന്നത്. ഇതിൽ പകുതിലേറെയും സങ്കീർണമായ ശസ്ത്രക്രിയകളായിരുന്നു.

ഡോ. വഫ അൽ-വിസൻ, ഡോ. നൂറ അൽ-ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ടീമാണ് ശസ്ത്രക്രിയകൾ നടത്തിയത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. മനൽ ജാബറിന്റെ മേൽനോട്ടത്തിലാണ് ആശുപത്രി ഈ അപൂർവ നേട്ടം കൈവരിച്ചത്

അർബുദത്തിന്റെ സ്റ്റേജനുസരിച്ചുള്ള ചികിത്സയാണ് ഓങ്കോളജി യൂണിറ്റില്‍ നല്‍കുന്നത്. സ്തനാർബുദം മുതൽ ഉദരാർബുദം വരെയുള്ള സര്‍ജറികള്‍ നടത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ക്യാൻസറിന് ശേഷമുള്ള പരിചരണത്തിന്‍റെ ഭാഗമായി പോസ്റ്റ് ക്യാൻസർ റിക്കവറി ക്ലിനിക്കും ഇവിടെ ആരംഭിച്ചിട്ടുണ്ട്. വനിതാ ഓങ്കോളജി യൂണിറ്റ് വന്‍ വിജയമാണെന്നും ഏറ്റവും ആധുനികവും നൂതനവുമായ ആരോഗ്യ സേവനങ്ങളാണ് രോഗികള്‍ക്ക് നല്‍കുന്നതെന്ന് ഡോ. മനൽ ജാബർ പറഞ്ഞു. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News