ഇന്ത്യക്ക് പുറത്തു നടക്കുന്ന നീറ്റ് പരീക്ഷ നാളെ കുവൈത്തിൽ
മുഴുവൻ വിദ്യാർത്ഥികളും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻറെ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു
ഇന്ത്യക്ക് പുറത്തു നടക്കുന്ന നീറ്റ് പരീക്ഷക്ക് നാളെ കുവൈത്തിലെ ഇന്ത്യൻ എംബസ്സി വേദിയാകും . രാവിലെ 11.30 മുതൽ 2.30 വരെയാണ് പരീക്ഷ. കുവൈത്തിൽ മുന്നൂറിലേറെ വിദ്യാർഥികൾ പരീക്ഷ എഴുതുമെന്നാണ് വിവരം. വിദ്യാർഥികൾ അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ച സമയം അനുസരിച്ച് എത്തണമെന്നും . കാർഡിലെ ഇന്ത്യൻ സമയത്തിനു അനുശ്രുതമായി കുവൈത്ത്ന് സമയം കണക്കാക്കിയാണ് എത്തേണ്ടതെന്നും എംബസ്സി നിർദേശിച്ചു. എംബസ്സിയുടെ പ്രധാന കവാടത്തിലൂടെ രാവിലെ 8.30 മുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു തുടങ്ങും. 11 മണിവരെ മാത്രമാണ് പ്രവേശനം . വിദ്യാർഥികൾ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് കൗണ്ടറിൽ നിന്ന് നൽകുന്ന എൻ95 മാസ്ക് ധരിക്കണം.
സഹായങ്ങൾക്കായി എംബസി പരിസരത്ത് രാവിലെ 8.30 മുതൽ ഹെൽപ് ഡെസ്ക് ഉണ്ടാകും .നാഷണൽ ടെസ്റ്റിങ് അതോറിറ്റി നൽകുന്ന ബ്ലാക്ക് ബാൾ പോയൻറ് പെൻ ഉപയോഗിച്ച് ഒ.എം.ആർ ഷീറ്റിലാണ് ഉത്തരം അടയാളപ്പെടുത്തേണ്ടത്. ഇംഗ്ലീഷ് ഭാഷയിലാണ് പരീക്ഷ രജിസ്ട്രേഷൻ ഏരിയയിലേക്ക് അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയും ഉള്ള വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. എൻ.ടി.എ നിർദേശിക്കുന്ന ഡ്രസ് കോഡ് പിന്തുടരണം. പരീക്ഷ അവസാനിപ്പിക്കുന്നതിന് മുമ്പ് പരീക്ഷാർഥികളെ ഹാളിൽനിന്ന് പുറത്തുപോകാൻ അനുവദിക്കില്ല. മുഴുവൻ വിദ്യാർത്ഥികളും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻറെ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു