പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് ഗഫൂര്‍ മൂടാടി നാട്ടില്‍ അന്തരിച്ചു
ഇന്ത്യന്‍ അംബാസിഡര്‍ അനുശോചനമറിയിച്ചു
കുവൈത്തിലെ പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് ഗഫൂര്‍ മൂടാടി(51) നാട്ടില്‍ അന്തരിച്ചു. അസുഖത്തെതുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഈ മാസം പതിനേഴിന് മകളുടെ വിവാഹചടങ്ങുകള്‍ നടക്കാനിരിക്കെയാണ് വിയോഗം.
ദീര്‍ഘകാലമായി കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരനായ ഇദ്ദേഹം മലയാള മനോരമ കുവൈത്ത് ബ്യുറോ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചിരുന്നു. ഫൗസിയ ആണ് ഭാര്യ. മക്കള്‍: അബീന പര്വീന്, അദീന. പിതാവ്: പൊയിലില്‍ ഇബ്രാഹിം കുട്ടി, മാതാവ്: ആയിഷ.
ഇന്ത്യന്‍ അംബാസിഡര്‍ അനുശോചനമറിയിച്ചു
ഗഫൂര്‍ മൂടാടിയുടെ മരണത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. പ്രവാസി സമൂഹത്തിലെ പ്രിയപ്പെട്ട അംഗത്തെയാണ് നഷ്ടപ്പെട്ടതെന്ന് അംബാസിഡര്‍ പറഞ്ഞു. അദ്ദേഹത്തിന്റ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അനുശോചനക്കുറുപ്പില്‍ രേഖപ്പെടുത്തി.