കുവൈത്തിൽ സ്ത്രീകളുടെ ജയിലിൽ സർപ്രൈസ് റെയ്ഡ് : കണ്ടെത്തിയത് നിരവധി മയക്കുമരുന്നുകളും ആയുധങ്ങളും

പ്രത്യേക സുരക്ഷാ സേന, ജയിൽ സുരക്ഷാ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്

Update: 2024-06-10 15:31 GMT
Editor : Thameem CP | By : Web Desk
കുവൈത്തിൽ സ്ത്രീകളുടെ ജയിലിൽ സർപ്രൈസ് റെയ്ഡ് : കണ്ടെത്തിയത് നിരവധി മയക്കുമരുന്നുകളും ആയുധങ്ങളും
AddThis Website Tools
Advertising

കുവൈത്ത് സിറ്റി: കുവൈത്തിലെ വനിതാ ജയിലിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ മയക്കുമരുന്ന് വസ്തുക്കളും ആയുധങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പ്രത്യേക സുരക്ഷാ സേന, ജയിൽ സുരക്ഷാ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.

മൊബൈൽ ഫോണുകൾ, ചാർജർ കേബിളുകൾ, ചെറിയ ആയുധങ്ങൾ, സംശയാസ്പദമായ മയക്കുമരുന്ന് വസ്തുക്കൾ, മറ്റു നിരോധിത വസ്തുക്കൾ എന്നിവ പരിശോധനയിൽ കണ്ടെത്തി. പിടിച്ചെടുത്ത വസ്തുക്കൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ജയിലുകളിലെ പരിശോധനാ ക്യാമ്പയിനുകളുടെ തുടർച്ചയായാണ് വനിതാ ജയിലിലും പരിശോധന നടന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

Web Desk

By - Web Desk

contributor

Similar News