കുവൈത്ത് കേരളൈറ്റ് ക്രിക്കറ്റ് ഫാമിലി ഇഫ്താർ സംഗമം നടത്തി
കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീമിന്റെ മാനേജർ നവീൻ ഡി ധനഞ്ജയൻ മുഖ്യാതിഥിയായി
Update: 2025-03-25 08:20 GMT


കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയായ കുവൈത്ത് കേരളൈറ്റ് ക്രിക്കറ്റ് ഫാമിലി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫർവാനിയയിൽ നടന്ന ഇഫ്താർ സംഗമത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.
ഇഫ്താർ സംഗമത്തിൽ കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീമിന്റെ മാനേജർ നവീൻ ഡി ധനഞ്ജയൻ മുഖ്യാതിഥിയായി. സുനിൽ മുസ്തഫ, അരുൺ ഉണ്ണി, താരിക് ഉമർ, ജോയൽ ജോസ്, അസീം, അരുൺ പിറവം, ആഷിഫ്, ജംഷീർ, നാസാർ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
