കുവൈത്ത് കേരള പ്രവാസി മിത്രം ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു

പ്രസിഡന്റ് വി കെ അബ്ദുൽഗഫൂറിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം മെട്രോ മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ ഹംസ മുസ്തഫ ഉദ്ഘാടനം ചെയ്തു

Update: 2025-03-25 16:05 GMT
Editor : razinabdulazeez | By : Web Desk
കുവൈത്ത് കേരള പ്രവാസി മിത്രം ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു
AddThis Website Tools
Advertising

കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി മിത്രം അംഗങ്ങളുടെയും കുടുംബങ്ങളുടെയും സഹകരണത്തോടെ ഇഫ്താർ ദജീജ് ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് വി കെ അബ്ദുൽഗഫൂറിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം മെട്രോ മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ ഹംസ മുസ്തഫ ഉദ്ഘാടനം ചെയ്തു. ഇല്യാസ് മൗലവി റമളാൻ സന്ദേശം നൽകി. കെ.വി.മുസ്തഫ മാസ്റ്റർ ലഹരി വിരുദ്ധ സന്ദേശം നൽകി.

മൊയ്‌തു മേമി, അക്ബർ വയനാട്, മുസ്തഫ മാസ്റ്റർ, ശിഹാബ്, അർഷാദ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി. അബ്ദുൽ കരീം സ്വാഗതം പറഞ്ഞു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

Web Desk

By - Web Desk

contributor

Similar News