18ാമത് അറബ് മീഡിയ ഫോറത്തിന് കുവൈത്തിൽ തുടക്കമായി

Update: 2023-05-29 02:09 GMT
Advertising

18ാമത് അറബ് മീഡിയ ഫോറം കോൺഫറൻസിന് കുവൈത്തിൽ തുടക്കമായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവ് ലോകമെമ്പാടുമുള്ള മാധ്യമങ്ങളെ ബാധിക്കുമെന്ന് സൗദി ഉകാസ് ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ ജമീൽ അൽ തെയാബി പറഞ്ഞു.

സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിൽ അറബ് മാധ്യമങ്ങൾ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അൽ റായ് പത്രത്തിന്റെ ചീഫ് എഡിറ്റർ വലീദ് അൽ ജാസിം പറഞ്ഞു. ഡിജിറ്റൽ മീഡിയയിലെ വരാനിരിക്കുന്ന പരിവർത്തനത്തിനായി പുതിയ തലമുറയിലെ മാധ്യമ പ്രവർത്തകർ തയ്യാറെടുക്കേണ്ടതുണ്ടെന്ന് ഒമാനിലെ അൽ റുയ പത്രത്തിന്റെ ചീഫ് എഡിറ്റർ ഹതേം അൽ തായ് പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി സെന്റ് റെജിസ് ഹോട്ടലിൽ നടക്കുന്ന കോൺഫറൻസ് തിങ്കളാഴ്ച സമാപിക്കും. മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന 14 സെമിനാറുകൾ കോൺഫറൻസിന്റെ ഭാഗമാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News