കുവൈത്ത് ബീച്ചിൽ ബാർബിക്യൂവിനായി അഞ്ച് സ്ഥലങ്ങൾ കണ്ടെത്തിയതായി സ്പ്രിങ് കാംപ് കമ്മിറ്റി

അഖില ബീച്ചിലും ഖൈറാൻ പാർക്കിലും ബ്ലാജത്ത് സ്ട്രീറ്റിലുമാണ് സ്ഥലങ്ങള്‍ അനുവദിക്കുക

Update: 2023-11-17 03:00 GMT
Advertising

കുവൈത്ത് ബീച്ചിൽ ബാർബിക്യൂവിനായി അഞ്ച് സ്ഥലങ്ങൾ കണ്ടെത്തിയതായി സ്പ്രിംഗ് കാംപ് കമ്മിറ്റി ചെയർമാന്‍ ഫൈസൽ അൽ-ഒതൈബി അറിയിച്ചു. അഖില ബീച്ചിലും ഖൈറാൻ പാർക്കിലും ബ്ലാജത്ത് സ്ട്രീറ്റിലുമാണ് സ്ഥലങ്ങള്‍ അനുവദിക്കുകയെന്ന് സൂചന.

ബാർബിക്യൂ ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളും കമിറ്റി അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അനുവദിക്കപ്പെടാത്ത സ്ഥലങ്ങളിൽ ബാർബിക്യൂയിങ് അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് മനുഷ്യർക്കും പരിസ്ഥിതിക്കും ഒരുപോലെ ഭീഷണിയാണ്. ക്യാമ്പിങ്ങും ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഇത്തരം കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ബാർബിക്യൂ ചെയ്യരുതെന്നും അതിനായി നീക്കിവെച്ച സ്ഥലങ്ങൾ വിനിയോഗിക്കണമെന്നും നേരത്തെ മുന്‍സിപ്പാലിറ്റി അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ 500 ദിനാർ മുതൽ 2000 ദിനാർ വരെ പിഴ ചുമത്തും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News