ടിക് ടോക് നിരോധനം; ഹരജി ഡിസംബർ മൂന്നിലേക്ക് മാറ്റി
സര്‍ക്കാരിന്‍റെ പ്രതികരണം ലഭിക്കുന്നതിനായാണ് ഹാരജി മാറ്റി വെച്ചത്
Update: 2023-11-01 01:45 GMT
ഓണ്‍ലൈന്‍ ലോകത്തെ ജനപ്രിയ അപ്ലിക്കേഷനായ ടിക് ടോക് കുവൈത്തില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹരജി പരിഗണിക്കുന്നത് ഡിസംബർ മൂന്നിലേക്ക് മാറ്റി വെച്ചു.
രാജ്യത്തിന്‍റെ ധാര്‍മ്മികതക്ക് നിരക്കാത്ത ദൃശ്യങ്ങളാണ് ടിക് ടോകില്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതി ഉന്നയിച്ച് സ്വകാര്യ വ്യക്തിയാണ് ഹരജി നല്‍കിയത്.
സര്‍ക്കാരിന്‍റെ പ്രതികരണം ലഭിക്കുന്നതിനാണ് ഹാരജി മറ്റൊരു തിയ്യതിലേക്ക് മാറ്റി വെച്ചത്. കുട്ടികളാണ് ടിക്ക് ടോക്ക് കൂടുതലായി ഉപയോഗിക്കുന്നതെന്നും ഇത്തരം വിഡിയോകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. ആഗോള തലത്തില്‍ നിരവധി രാജ്യങ്ങള്‍ സ്വകാര്യത മുൻനിർത്തി ടിക് ടോക്കിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.