തൊഴില്‍ നിയമലംഘനം; സൗദിയിൽ‍ ഒമ്പത് റിക്രൂട്ടിങ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി

മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് നടപടി.

Update: 2022-08-26 19:34 GMT
Advertising

റിയാദ്: സൗദിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ കടുത്ത തൊഴില്‍ നിയമ ലംഘനം നടത്തിയ ഒമ്പത് റിക്രൂട്ടിങ് കമ്പനികളുടെ ലൈസന്‍സുകള്‍ പൂര്‍ണമായും റദ്ദാക്കി. മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് നടപടി. നിയമ ലംഘനത്തിലേര്‍പ്പെട്ട മറ്റു 17 സ്ഥാപനങ്ങളുടെ ഓഫീസുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതായും ‌മന്ത്രാലയം അറിയിച്ചു.

തൊഴില്‍ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട കടുത്ത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ കമ്പനികളെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ലൈസന്‍സ് റദ്ദാക്കിയത്. ജൂണ്‍ ജൂലൈ മാസങ്ങളിലായാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടപടികള്‍ സ്വീകരിച്ചത്. ഇവയില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളും ഓഫീസുകളുമാണ്.

ഇന്ത്യ, നൈജര്‍, പാകിസ്താന്‍, ബംഗ്ലദേശ്, ശ്രീലങ്ക, വിയറ്റ്‌നാം, ഉഗാണ്ട, എരിത്രിയ, മഡഗാസ്‌കർ, ഉസ്ബക്കിസ്താന്‍, കംബോഡിയ, മാലി, ദക്ഷിണാഫ്രിക്ക, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് നിലവില്‍ സൗദിയിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്.

ഇന്തോനേഷ്യയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിന് അനുമതിയായിട്ടുണ്ടെങ്കിലും നടപടികള്‍ ആരംഭിച്ചിട്ടില്ല. ഫിലിപ്പൈനില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News