സൗദി ഡിജിറ്റൽ ബാങ്കിൽ എം.എ.യൂസഫലിക്ക് ഓഹരി പങ്കാളിത്തം

ഓഹരി പങ്കാളിത്തം നേടുന്ന സൗദി സ്വദേശിയല്ലാത്ത ഏക വ്യക്തിയാണ് യൂസഫലി

Update: 2023-02-06 15:58 GMT
Advertising

റിയാദ്: സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിംഗ് മേഖലയിൽ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തം. പുതുതായി രൂപീകരിച്ച വിഷൻ ബാങ്കിൻ്റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്ക് നൽകിയത്. ഓഹരി പങ്കാളിത്തം നേടുന്ന സൗദി സ്വദേശിയല്ലാത്ത ഏക വ്യക്തിയാണ് യൂസഫലി.

പ്രമുഖ സൗദി വ്യവസായിയായ ശൈഖ് സുലൈമാൻ അബ്ദുൽ റഹ്മാൻ അൽ റാഷിദ് ചെയർമാനായ വിഷൻ ബാങ്കിൽ പ്രമുഖരായ സൗദി വ്യവസായികൾക്കും സ്ഥാപനങ്ങൾക്കുമാണ് യൂസഫലിയെ കൂടാതെ ഓഹരി പങ്കാളിത്തമുള്ളത്. ഇതാദ്യമായിട്ടാണ് സൗദിയുടെ ബാങ്കിംഗ് മേഖലയിൽ സ്വദേശിയല്ലാത്ത ഒരാൾക്ക് ഓഹരി പങ്കാളിത്തം ലഭിക്കുന്നത്.

600 കോടി റിയാലാണ് (12,000 കോടി രൂപ) ബാങ്കിൻ്റെ മൂലധനം. ഈ വർഷാവസാനത്തോടെ വിഷൻ ബാങ്ക് പൂർണ്ണ രീതിയിൽ പ്രവർത്തന സജ്ജമാകും.ലോകത്തെ മുൻനിര സാമ്പത്തിക കേന്ദ്രമാകാൻ ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഡിജിറ്റൽ ബാങ്കിങ് മേഖലയിലെ സാന്നിധ്യം ശക്തമാക്കുന്നത്. വിഷൻ ബാങ്ക്, എസ്.ടി.സി എന്നിവയടക്കം മൂന്ന് ഡിജിറ്റൽ ബാങ്കുകൾക്കാണ് സൗദി ഭരണകൂടം പ്രവർത്തനാനുമതി നൽകിയത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവിഷ്കരിച്ച ഏറ്റവും വലിയ പരിഷ്കരണ പദ്ധതിയായ വിഷൻ 2030 ൻ്റെ നയങ്ങൾക്കനുസരിച്ചാണ് ഡിജിറ്റൽ ബാങ്കുകൾ പ്രവർത്തിക്കുക.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News