മലപ്പുറം സ്വദേശി സലാലയില്‍ നിര്യാതനായി
പക്ഷാഘാതത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
Update: 2023-09-18 06:49 GMT
സലാല: മലപ്പുറം കൂറ്റനാട് കുമരമ്പത്തൂര്‍ സ്വദേശി കള്ളിവളപ്പില്‍ അബ്ദുല്‍ കരീം (62) സലാലയില്‍ നിര്യാതനായി.പക്ഷാഘാതത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷമായി സലാലയില്‍ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ റഹീമ . റംസീന ,ഹസനത്ത് എന്നിവര്‍ മക്കളാണ് . സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഐ.സി.എഫ് സ്വാന്തനം ഭാരവാഹികള്‍ അറിയിച്ചു.