മീഡിയാവണ്‍ സൂപ്പര്‍ കപ്പ് സൗദിയിലും; ഏറ്റുമുട്ടുന്നത് എട്ട് ടീമുകൾ

റിഫയില്‍ രജിസ്റ്റര്‍ ചെയ്ത 180ഓളം കളിക്കാരില്‍ നിന്ന് താര ലേലം വഴി ടീമുകളിലേക്ക് അംഗങ്ങളെ ചേര്‍ക്കും.

Update: 2022-11-06 19:08 GMT
Advertising

മീഡിയാവണ്‍ സൂപ്പര്‍ കപ്പ് ഫാന്‍സ് ഫുട്‌ബോള്‍ മേള സൗദിയിലും. ഖത്തര്‍ ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങുന്ന സൗദിയിലെ പ്രവാസികള്‍ക്ക് ആവേശം പകര്‍ന്ന് എട്ട് ടീമുകള്‍ അണിനിരക്കുന്ന സൂപ്പര്‍ കപ്പ് മല്‍സരങ്ങള്‍ റിയാദില്‍ സംഘടിപ്പിക്കും. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ഏകദിന മല്‍സരം നവംബർ 17ന് റിയാദ് അല്‍- ഇസ്‌കാന്‍ സ്റ്റേഡിയത്തില്‍ നടക്കും.

റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ഫാന്‍സ് ടൂര്‍ണമെന്റില്‍ എട്ട് രാജ്യങ്ങളെ പ്രതിനിധീകരിച്ച് ടീമുകള്‍ ബൂട്ടണിയും. ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സൗദി അറേബ്യ, ജര്‍മനി, ഇന്ത്യ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് ഏറ്റുമുട്ടുക.

റിഫയില്‍ രജിസ്റ്റര്‍ ചെയ്ത 180ഓളം കളിക്കാരില്‍ നിന്ന് താര ലേലം വഴി ടീമുകളിലേക്ക് അംഗങ്ങളെ ചേര്‍ക്കും. താരലേലം നവംബര്‍ പത്തിന് റിയാദില്‍ നടക്കും. ടൂര്‍ണമെന്റ് നടത്തിപ്പിനായി വിപുലമായ സ്വാഗതം സംഘം രൂപികരിച്ചു.

ജി.സി.സിയില്‍ സംഘടിപ്പിക്കുന്ന ആദ്യ ലോകകപ്പിനെ വരവേല്‍ക്കുകയും കാൽപ്പന്തുകളി ആരാധകരുടെ ലോകകപ്പ് ആവേശത്തിന് പ്രചോദനമേകുകയുമാണ് സൂപ്പര്‍കപ്പ് മത്സരങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

റിഫ ഭാരവാഹികളായ ബഷീര്‍ ചേലേമ്പ്ര, സൈഫു കരുളായി, അബ്ദുല്‍ കരീം പയ്യനാട്, ഷക്കീല്‍ തിരൂര്‍ക്കാട്, മീഡിയാവണ്‍ സൗദി ഓപറേഷന്‍ ഡയറക്ടര്‍ സലീം മാഹി എന്നിവര്‍ പങ്കെടുത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News