ഇറാൻ ആണവകേന്ദ്രത്തിലെ അട്ടിമറിക്കും ഫഖ്രിസാദെ കൊലപാതകത്തിനും പിന്നിൽ ഇസ്രായേൽ
മൊസാദിന്റെ മുൻ മേധാവി യോസി കോഹനാണ് രഹസ്യവിവരങ്ങൾ വെളിപ്പെടുത്തിയത്.
ഇറാൻ ആണവ കേന്ദ്രത്തിൽ നടന്ന അട്ടിമറിക്കും ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫഖ്രിസാദെയുടെ കൊലപാതകത്തിനും പിന്നിൽ ഇസ്രായേലെന്ന് ചാരസംഘടനയായ മൊസാദ്. മൊസാദിന്റെ മുൻ മേധാവി യോസി കോഹനാണ് രഹസ്യവിവരങ്ങൾ വെളിപ്പെടുത്തിയത്.
ഇസ്രായേലിനെതിരായ നടപടികളിൽ നിന്നും പിൻവാങ്ങിയില്ലെങ്കിൽ ഇറാനിലെ ആണവ ശാസ്ത്രജ്ഞർക്കെതിരെ ഇനിയും ആക്രമണം നടത്തുമെന്നും മൊസാദ് മുൻ തലവൻ മുന്നറിയിപ്പ് നൽകി.
ചാനൽ 12ൻെറ അന്വേഷണാത്മക പ്രോഗ്രാമിൽ പെങ്കടുത്ത് സംസാരിക്കവെയാണ് യോസി കോഹെൻറ വെളിപ്പെടുത്തൽ. ഇറാൻ ആണവ പദ്ധതി തകർക്കുക എന്നത് ഇസ്രായേൽ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന ലക്ഷ്യമാണ്. ഇറാൻ ആണവ ശാസ്ത്രജ്ഞരെ മുഴുവൻ കാത്തിരിക്കുന്നത് നേരത്തെ കൊല്ലപ്പെട്ട മുഹ്സിൻ ഫഖ്രിസാദെയുടെ അതേ വിധിയായിരിക്കുമെന്നും മൊസാദ് മുൻമേധാവി പ്രതികരിച്ചു.
നതാൻസ് ഭൂഗർഭ ആണവ നിലയത്തിൽ നടന്ന അട്ടിമറി ആക്രമണം കൃത്യമായി ഇസ്രായേൽ നടപ്പാക്കിയ പദ്ധതിയായിരുന്നുവെന്ന് യോസി കോഹൻ പറഞ്ഞു. ഇറാൻെറ ആണവ രഹസ്യങ്ങൾ ഉൾപ്പെടുന്ന ഫയലുകൾ കവർന്നതായും യോസി കോഹൻ പറഞ്ഞു. ഈ വർഷം ഏപ്രിൽ മാസം ആയിരുന്നു ഇറാൻെറ നതാൻസ് ആണവ നിലയത്തിൽ അട്ടിമറി ആക്രമണം അരങ്ങേറിയത്. ആണവ നിലയത്തിലേക്ക് സ്ഫോടക വസ്തുക്കൾ വിദഗ്ധമായി ഒളിച്ചു കടത്തുകയായിരുന്നു. ഇരുപത് പേർ രണ്ടു വർഷം സമയമെടുത്താണ് ആക്രമണ പദ്ധതിക്ക് രൂപം നൽകിയത്. ഇതിൽ ഒറ്റ ഇസ്രായേൽ പൗരൻ പോലും ഉണ്ടായിരുന്നില്ലെന്നും മൊസാദ് മുൻ മേധാവി പറഞു.
മുഹ്സിൻ ഫഖ്രിസാദെയുടെ കൊലക്കു പിന്നിലും കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു. വൻശക്തി രാജ്യങ്ങളുമായി ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നിർണായക ചർച്ച നടക്കാനിരിക്കെയാണ് ഇറാെൻറ കൂടുതൽ ശാസ്ത്രജ്ഞരെ വകവരുത്തുമെന്ന ഇസ്രായേൽ മുന്നറിയിപ്പ്്