ചാരിറ്റി ബോക്സുകൾ നീക്കം ചെയ്യണം;​ മസ്കത്ത്​ മുനിസിപ്പാലിറ്റി

ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിലും ജനവാസ മേഖലയിലും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു എന്ന കാരണത്താലാണ് പെട്ടികൾ നീക്കം ചെയ്യാൻ അധികൃതർ ഉത്തരവിട്ടിരിക്കുന്നത്

Update: 2023-03-29 20:05 GMT
Advertising

മസ്കത്ത്: ചാരിറ്റി ബോക്സുകൾ നീക്കം ചെയ്യണമെന്ന്​ മസ്കത്ത്​ മുനിസിപ്പാലിറ്റി. വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്നതിനായി സന്നദ്ധ സംഘടനകൾ മസ്കത്ത്​ നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചാരിറ്റി ബോക്സുകൾ നീക്കം ചെയ്യണമെന്ന്​ മസ്കത്ത്​ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.

ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിലും ജനവാസ മേഖലയിലും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു എന്ന കാരണത്താലാണ് പെട്ടികൾ നീക്കം ചെയ്യാൻ അധികൃതർ ഉത്തരവിട്ടിരിക്കുന്നത്​. ചാരിറ്റി ബോക്സുകൾ നീക്കം ചെയ്യാൻ ഒരു വര്‍ഷമാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി സമയം അനുവദിച്ചിരിക്കുന്നത്. ഇത്തരം പെട്ടികൾ സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകുന്നതും നിർത്തിവെച്ചിട്ടുണ്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News